Join Whatsapp Group. Join now!

ഇബ്രാഹിം സുഹൈലിനെയും ശംനയെയും ചെമ്മനാട് പഞ്ചായത്ത് കെ എം സി സി അനുമോദിച്ചു

Chemnad Panchayat KMCC Felicitated Ibrahim Suhail and Shamna #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ: (my.kasargodvartha.com 12.10.2020) ഓൺലൈൻ പഠനത്തിലൂടെ അമേരിക്കൻ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടിയ ഫാത്തിമത്ത് ശംനയെയും ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ഇബ്രാഹിം സുഹൈൽ ബെണ്ടിച്ചാലിനെയും  ദുബൈ ചെമ്മനാട് പഞ്ചായത്ത് കെ എം സി സി കമ്മിറ്റി അനുമോദിച്ചു.


Chemnad Panchayat KMCC Felicitated Ibrahim Suhail and Shamna




കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ഹ്യസ്വമായ ചടങ്ങിൽ വെച്ച് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ സാന്നിധ്യത്തിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ സ്നേഹോപഹാരം കൈമാറി. ചെമനാട്‌ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂർ, ദുബൈ കെ എം സി സി ചെമ്മനാട്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ കുഞ്ഞി ചെമ്പിരിക്ക, ജനറൽ സെക്രട്ടറി ഹനീഫ്‌ കട്ടക്കാൽ തുടങ്ങിയവർ സംബന്ധിച്ചു.


Keywords: Kerala, News, Ibrahim Suhail, Shamna, Felicitated, KMCC,  Chemnad Panchayat KMCC Felicitated Ibrahim Suhail and Shamna

Post a Comment