ദുബൈ: (my.kasargodvartha.com 31.10.2020) യു എ ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫ് അംഗങ്ങളുടെ മക്കള്‍ക്കായുള്ള സ്‌കോളാസ്റ്റിക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
2019-2020 അധ്യായന വര്‍ഷത്തില്‍ സി ബി എസ് ഇ സിലബസിലോ കേരള സിലബസിലോ എസ് എസ് എല്‍ സി, പ്ലസ് 2 80 ശതമാനം മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുക മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രക്ഷിതാവിന്റെ കെസെഫ് അംഗത്വ നമ്പര്‍ എന്നിവ Kesefuae09@ gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്നും, ചെയര്‍മാന്‍ മഹ് മൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട്ര, മിഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ അറിയിച്ചു. അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 15-11 2020.
Keywords: Gulf, News, Kesef, Scholastic Award, Applications are invited for the Kesef Scholastic Award