കുറ്റിക്കോൽ: (my.kasargodvartha.com 21.09.2020) സംവരണ നഷ്ടം ഒഴിവാക്കാൻ തീയ്യസമുദായത്തെ പ്രത്യേക ജാതിയായി പിന്നോക്ക വിഭാഗത്തിൽ ചേർക്കണമെന്ന് തീയ്യക്ഷേമ സഭ ആവശ്യപ്പെട്ടു. തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, സംവരണനഷ്ടം എന്നീ വിഷയങ്ങൾക്കെതിരായി പോരാടുന്ന തീയ്യക്ഷേമസഭ കുറ്റിക്കോൽ- ബേഡകം യൂണിറ്റ് രൂപീകരിച്ചു. കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ക്ഷേത്രം സ്ഥാനികരുടെയും ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന യൂണിറ്റ് രൂപീകരണ യോഗത്തിൽ പ്രഭാകരൻ കുണ്ടൂച്ചിയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സെക്രട്ടറി നാരായണൻ കരുവിഞ്ചയം, ട്രഷറർ സതീശൻ ചാമക്കുഴി.
കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രപരിധിയിലെ യുവതീ- യുവാക്കളായ വിവാഹാന്വേഷകരുടെ വിവരശേഖരണത്തിന് കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിന്റെ സഹായം തേടിക്കൊണ്ട് കത്ത് നൽകി.
യൂണിറ്റ് രൂപീകരണയോഗത്തിൽ കുറ്റിക്കോൽ കഴകം സത്യൻ കാരണവർ, മോഹനൻ വെളിച്ചപ്പാടൻ, കഴകം പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ ആർ, തീയ്യക്ഷേമസഭ ജനറൽ കൺവീനർ വിനോദൻ വി വി തുരുത്തി, ശ്രീരാജ് കെ വി പാലക്കാട്ട്, മാലിങ്കൻ മുന്നാട്, എം വി ചന്ദ്രൻ പാലക്കാട്ട്, മധുസൂദനൻ കുറ്റിക്കോൽ, ചന്ദ്രൻ കെ ആർ പാലാർ, ശ്രീധരൻ പി ടി, ഗോപാലൻ ബേഡകം, സുകേഷ് ടി വി, സൂരജ് യു കെ, നാഗേന്ദ്രൻ കാവുങ്കൽ, ഷാജി നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലെ പ്രത്യേകിച്ചും മലബാറിലെ തീയ്യസമുദായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വേണ്ടി ബോധവൽകരണ സെമിനാറും സംഘടിപ്പിച്ചു.