Join Whatsapp Group. Join now!

ടാറ്റ കോവിഡ് ആശുപത്രി തുടങ്ങാത്തതിൻ്റെ പിന്നിൽ നിക്ഷിപ്ത താൽപര്യമാണെന്ന് അഡ്വ. കെ ശ്രീകാന്ത്

There is vested interest behind Tata COVID Hospital not starting: K Srikanth#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 29.09.2020)  ടാറ്റ കോവിഡ് ആശുപത്രി തുടങ്ങാത്തതിൻ്റെ പിന്നിൽ നിക്ഷിപ്ത താൽപര്യമാണെന്ന് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ടാറ്റ കോവിഡ് ആശുപത്രി ഉടൻ തുടങ്ങുക, ജില്ലയിലെ ചികിത്സ പ്രതിസന്ധി പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉദുമ ടൗണിൽ ബിജെപി ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ജില്ലാശുപത്രിയിൽ കോവിഡേതര ചികിത്സ നിഷേധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഉക്കിനടുക്ക മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനമാരംഭിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

There is vested interest behind Tata COVID Hospital not starting: K Srikanth

ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വിനായക പ്രസാദ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ, ജില്ലാ സെൽ കോ-ഓഡിനേറ്റർ എൻ ബാബുരാജ്, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ടി പുരുഷോത്തമൻ, മണ്ഡലം വൈസ് പ്രസിഡണ്ട് സദാശിവൻ മണിയങ്ങാനം, പഞ്ചായത്ത് അംഗം എം മണികണ്ഠൻ, കമ്മിറ്റി അംഗം വിശാലക്ഷൻ അമ്പാടി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ മധുസൂദനൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ തമ്പാൻ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Interest, Vested, Behind, Tata, COVID, Hospital, Starting, K Srikanth, There is vested interest behind Tata COVID Hospital not starting: K Srikanth

Post a Comment