Join Whatsapp Group. Join now!

മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സയ്ക്കായുള്ള കെട്ടിട ശിലാസ്ഥാപനം നടന്നു

മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സയ്ക്കായുള്ള കെട്ടിട ശിലാസ്ഥാപനം നടന്നു The foundation stone of the building for inpatient treatment was laid in Mogral #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com 16.09.2020) മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സയ്ക്കായുള്ള കെട്ടിട ശിലാസ്ഥാപനം നടന്നു.

പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശം വെച്ച കുമ്പള ഗ്രാമ പഞ്ചായത്ത് മൊഗ്രാല്‍  ഗവണ്‍മെന്റ് ആശുപത്രി വികസനത്തിന് വഴിയൊരുങ്ങി. കിടത്തി  ചികിത്സയ്ക്കായുള്ള 30 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഫണ്ട്  ലഭ്യമാക്കിയതോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാഹചര്യമൊരുക്കിയത്.

ശിലാസ്ഥാപനകര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എല്‍ പുണ്ഡരീകാക്ഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഗീതാഷെട്ടി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ്, യൂനാനി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സക്കീര്‍ അലി, അഷ്റഫ് കൊടിയമ്മ,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആയിഷ- മുഹമ്മദ്, ഖൈറുന്നിസ- കാദര്‍, പി ടി എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ടി എം ഷുഹൈബ്, ഇര്‍ഷാദ് മൊഗ്രാല്‍,നാസിര്‍ മൊഗ്രാല്‍, അഷ്റഫ് പെര്‍വാഡ്, മുഹമ്മദ് അബ്കോ, റിയാസ് മൊഗ്രാല്‍, അബ്ദുല്ല ചളിയങ്കോട്, അബ്ബാസ് , യൂ എം ഇര്‍ഫാന്‍, ജംഷീദ് മൊഗ്രാല്‍, കെ പി നിയാസ്, സഹീര്‍ യൂ എം, പി വി അന്‍വര്‍  എന്നിവര്‍ സംബന്ധിച്ചു. യൂനാനി സ്റ്റാഫ് ജോസ് നന്ദി പറഞ്ഞു.


Keywords: News, Kerala,  The foundation stone of the building for inpatient treatment was laid in Mogral

Post a Comment