കാസർകോട്: (my.kasargodvartha.com 22.09.2020) സ്വർണ്ണ കള്ളകടത്ത്, ലൈഫ് മിഷൻ കോഴ, പ്രളയ തട്ടിപ്പ്, പിൻവാതിൽ നിയമനം, സർക്കാറിൻ്റെ അഴിമതി സി ബി ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത വിദ്യഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 'സ്പീക്ക് അപ്പ് കേരള' യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നാം ഘട്ടസമരത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് സത്യാഗ്രഹം നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.
എ അബ്ദുർ റഹ്‍മാൻ, കെ നീലകണ്ഠൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, ഹരീഷ് ബി നായർ , അബ്രഹാം തോണാക്കര, ജെറ്റോ ജോസഫ്, ജോർജ് പൈനാപ്പള്ളി, വി കെ പി ഹമീദലി, പി കെ ഫൈസൽ, കരിവെള്ളൂർ വിജയൻ, എം കുഞ്ഞമ്പു നമ്പ്യാർ, നാഷണൽ അബ്ദുല്ല, കെ മുഹമ്മദ് കുഞ്ഞി, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, എ എ ജലീൽ, എം പി ജാഫർ, കെ അബ്ദുല്ല കുഞ്ഞി, എ ബി ശാഫി, കല്ലട്ര അബ്ദുൽ ഖാദർ, കെ എ മുഹമ്മദലി, സി വി തമ്പാൻ, ബീഫാത്തിമ ഇബ്രാഹിം, അശ്റഫ് എടനീർ, ടി ഡി കബീർ, ഖാദർ ഹാജി ചെങ്കള, ടി വി ഉമേശ്, ഹസ്സൻ നെക്കര, സാഹിന സലിം, കെ എൽ പുണ്ഡരികാക്ഷ, ജെയിംസ് മാരൂർ, നെയിമുനിസ, സമീന മുജീബ്, രാജേഷ് പ്രസംഗിച്ചു.
Keywords: Kerala, News, Udf, Protest, Conducted, Collectorate Satyagraha, Speak up Kerala UDF Kasargod District Committee Collectorate Satyagraha