Join Whatsapp Group. Join now!

കോളേജിൻ്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് എസ് എഫ് ഐമാർച്ച്

sfi marches to district panchayat office alleging financial fraud behind the scenes of college#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 25.09.2020) കോളേജിൻ്റെ മറവിൽ തട്ടിപ്പ് ആരോപിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് എസ് എഫ് ഐ  മാർച്ച് നടത്തി. മഞ്ചേശ്വരം എം എൽ എ, എം സി ഖമറുദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള തൃക്കരിപ്പൂർ ആർട്‌സ് ആന്റ് സയൻസ് കോളേജിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും  സർവ്വകലാശാലയെ കബളിപ്പിച്ച് അനധികൃത കോളേജ് നടത്തുന്നതായും ഇതിൽ  പ്രതിഷേധിക്കുന്നതായും  എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.

sfi marches to district panchayat office alleging financial fraud behind the scenes of college


ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ധീനും പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്ന് എസ്എഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആവശ്യപ്പെട്ടു. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ ഉദ്ഘാടനം ചെയ്തു. കെ അഭിരാം അധ്യക്ഷനായി. ശിൽപ കെ വി, ബിപിൻ രാജ് പായം, വിനയ് കുമാർ, അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു.

Keywords: Kerala, News, SFI, Marches, District, Panchayat, Office, Financial Fraud, College, sfi marches to district panchayat office alleging financial fraud behind the scenes of college

Post a Comment