Join Whatsapp Group. Join now!

സാജിദ് കുണ്ടാർ അനുസ്മരണവും ദുആ മജ്‌ലിസും നടത്തി

മുസ്‌ലിം യൂത്ത് ലീഗ് കുണ്ടാർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാജിദ് അനുസ്മരണവും ദുആ മജ്‌ലിസും നടത്തി Sajid, who died in the accident, was commemorated and a dua majlis was held
കുണ്ടാർ: (my.kasargodvartha.com 05.09.2020) മുസ്‌ലിം യൂത്ത് ലീഗ് കുണ്ടാർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാജിദ് അനുസ്മരണവും ദുആ മജ്‌ലിസും നടത്തി. കഴിഞ്ഞ വർഷം മുള്ളേരിയ പൂവടുക്കകടുത്ത് പെട്രോൾ പമ്പിന് സമീപമായി ഓടികൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് നടന്ന അപകടത്തിലാണ് സാജിദ് കുണ്ടാർ മരണപ്പെട്ടത്.


ഖത്തം ദുഅ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ കുണ്ടാർ നേതൃത്വം നൽകി. റിഷാദ് കുണ്ടാറിന്റെ അധ്യക്ഷതയിൽ പരിപാടി മൊയ്‌ദീൻ കുഞ്ഞി ആദൂർ ഉദ്ഘാടനം ചെയ്തു. ബി എ ലത്വീഫ് ആദൂർ അനുസ്മരണ പ്രഭാഷണം നടത്തി. സാജിദിന്റെ പാർട്ടി പ്രവർത്തനത്തെ കുറിച്ചും ജീവിത ശൈലിയെ കുറിച്ചും ലത്വീഫ് അനുസ്മരിച്ചു. യുവ തലമുറ സാജിദിനെ മാതൃക ആക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടി.

ജീവിത കാലത്ത് സാജിദിന്റെ വലിയ ആഗ്രഹമായിരുന്നു പ്രദേശത്ത് ശിഹാബ് തങ്ങളുടെ പേരിൽ ഒരു ബസ് വൈറ്റിംഗ് ഷെഡ് നിർമ്മിക്കുക എന്നത്. അതിന് വേണ്ട പ്രാഥമിക ചർച്ചകൾ നടന്നു വരുമ്പോഴാണ് സാജിദ് അപകടത്തിൽപെടുന്നത്. ഇപ്പോൾ ആ സ്വപ്നം സഹ പ്രവർത്തകർ ഏറ്റടുത്ത് യാഥാർഥ്യമാക്കും. അനുസ്മരണ പരിപാടിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കാനുള്ള തീരുമാനമായി.

ഹമീദ് മഞ്ഞംപാറ, ഖാദർ കുണ്ടാർ, ഖാദർ അടുക്കം കുണ്ടാർ, അഷ്‌റഫ്‌ കുണ്ടാർ, മുഹമ്മദ് കുണ്ടാർ, ഇസ്മാഈൽ കുണ്ടാർ, ഖൈസ് കുണ്ടാർ സംബന്ധിച്ചു. സായിർ കുണ്ടാർ സ്വാഗതവും ഇസ്ഹാഖ് കുണ്ടാർ നന്ദി പറഞ്ഞു.


Keywords: Kerala, News, Muslim Youth League, Commemorated, Death, Sajid, who died in the accident, was commemorated and a dua majlis was held

Post a Comment