കാസർകോട്: (my.kasargodvartha.com 22.09.2020) കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ നടത്തുന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ ഭാഗമായി സി പി ഐ എം നേതൃത്വത്തിൽ കാസർകോട് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു.
ആദായനികുതി പരിധിക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നൽകുക, പാവപ്പെട്ടവർക്ക് ആറുമാസത്തേക്ക് പ്രതിമാസം 10 കിലോ സൗജന്യഭക്ഷ്യധാന്യം നൽകുക, വേതനം വർധിപ്പിച്ച് പ്രതിവർഷം 200 ദിവസം ജോലി ഉറപ്പാക്കാൻ എംജിഎൻആർജിഎ വികസിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, 1979ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളിനിയമം റദ്ദാക്കാനുള്ള നിർദേശംഒഴിവാക്കി ആക്ട് ശക്തിപ്പെടുത്തുക, പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിലവിലുള്ള തൊഴിൽനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കുക, ഭരണഘടനസംരക്ഷിക്കുകയും മൗലികാവകാശങ്ങൾ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു കൂട്ടായ്‌മ. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയും പ്രതിഷേധമുയർന്നു.

കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കൂട്ടായ്‌മ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്‌തു. കെ പി സതീഷ്‌ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
Keywords: News, Kerala, Kasaragod, Protest, CPM, Protest against centre; Kasargod-led protest group led by CPI (M)