ചെങ്കള: (my.kasargodvartha.com 28.09.2020) 'ദി എൻഡ് ഓഫ് റീമൈൻഡർ' ഷോർട്ട് ഫിലിം ചിത്രീകരണം ആരംഭിച്ചു. കോവിഡ് മരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആൾക്കാരെ ബോധവാന്മാരാക്കി മരണ സംഖ്യ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം ചിത്രീകരിക്കുന്നത്.
ഫരിസ്‌ത ക്രീയേഷനും ടീം ബഹ്‌റൈനും കൈകോർത്ത് ആരോഗ്യ വകുപ്പിന്റെയും ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെയും സഹകണത്തോടെ പൈക്കയിലെ ഒരു കൂട്ടം യുവാക്കൾ ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. പ്രശസ്ത ചിത്രകാരൻ പി എസ് പുണിച്ചിത്തായ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി അഷ്റഫ് ഫിലിം പോസ്റ്റർ പി എസ് പുണിച്ചിത്തായക്ക് കൈമാറി. ടീം ബഹ്‌റൈൻ ഗ്രൂപ്പിലെ ഷാഫി പൈക്കയാണ് സംവിധായകൻ. ബി സി കുമാരൻ കഥയും, മനാഫ് പൈക്ക, റഹീം പൈക്ക, റാഷി പാറപ്പള്ളി എന്നിവർ തിരക്കഥയും, ഷാഫി പൈക്ക, നിഷാദ് പൈക്ക, നാസർ മാന്യ എന്നിവർ ക്യാമറയും കൈകാര്യം ചെയ്യും.

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനർ ഖയ്യും പൈക്കയും, ആർട്ട് ഡിസൈനിങ് മഹ്‌റൂഫ് പൈകയുമാണ്. സഫ്‌വാൻ ചെട്ടുംകുഴി, അറഫാത്ത് പൈക്ക, അൻവാസ് പൈക്ക എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ.
വാർഡ് മെമ്പർ മണി ചന്ദ്ര കുമാരി അധ്യക്ഷത വഹിച്ചു. ബി ആർ ഗോപാലൻ, ബി.മൊയ്തീൻ കുഞ്ഞി, ഓ പി.ഹനീഫ, ബി.എ. ഹമീദ്, ജയചന്ദ്രൻ പൊട്ടിപ്പലം, ബി സി കുമാരൻ, നിത്യൻ നെല്ലിത്തല, ബി കെ ബഷീർ പൈക്ക, ചെങ്കള ഹെൽത്ത് ഇൻസ്‌പെക്ടർ കെ എസ് രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആസിഫ് സുലൈമാൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് ആശമോൾ എന്നിവർ സംസാരിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതം പറഞ്ഞു. വാർഡ് തല നോഡൽ ഓഫീസർ രതീഷ് നെക്രാജെ നന്ദി പറഞ്ഞു.

Keywords: Kerala, News, Filming, Short film, Reminder, Begun, Filming of the short film 'The End of Reminder' has begun