കാഞ്ഞങ്ങാട്: (my.kasargodvartha.com 24.09.2020) അമ്പലത്തറ-പാറപള്ളി മേഖലയിലെ മുസ്ലിം ലീഗ് നേതാവ് പാറപള്ളി കണ്ണോത്ത് അബ്ദുൽ നാസര്‍ (55) നിര്യാതനായി. പരേതനായ അബ്ദുൽ റഹ്മാന്‍- നഫീസ ദമ്പതികളുടെ മകനാണ്. ദീര്‍ഘ കാലം പ്രവാസിയായിരുന്നു. അമ്പലത്തറ മേഖല മുസ്ലിം ലീഗ് മുൻ ട്രഷറര്‍, പാറപള്ളി മുസ്ലിം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ട്, പാറപള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ട്രഷറര്‍, പ്രവാസി ലീഗ് പാറപ്പള്ളി മേഖല പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: ജുവൈരിയ, മക്കള്‍: നാസിബ, നസ്രിയ, നിലോഫര്‍ സുല്‍ത്താന. മരുമകന്‍: അശ്റഫ്.
സഹോദരങ്ങള്‍: മുനീര്‍, ഷൗക്കത്തലി, സാറ, സൗജത്ത്.