നീലേശ്വരം: (my.kasargodvartha.com 12.09.2020) സംസ്ഥാന സിവില്‍ സപ്ലൈ കോര്‍പ്പറേഷന്‍ നീലേശ്വരം നഗരസഭയില്‍ അനുവദിച്ച രണ്ടാമത്തെ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് പാലായിയില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കണ്ടെത്തിയ അതിവിപുലമായ കെട്ടിടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് പദവിയിലാണ് സപ്ലൈകോ മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ വാടക നഗരസഭയാണ് നല്‍കുന്നത്. കൂടാതെ ആരംഭിക്കുന്നതിന് ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ സജ്ജീകരണത്തിനുഉള്ള തുകയും ഡിപ്പോസിറ്റ് ആയി നഗരസഭ സപ്ലൈക്കോവില്‍ നേരത്തെ കൈമാറിയിരുന്നു. മാവേലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം എം രാജഗോപാല്‍ എം എല്‍ എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന പ്രസിന സുരേഷിന് നല്‍കിക്കൊണ്ട് വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പി മനോഹരന്‍, കൗണ്‍സിലര്‍മാരായ എറവാട്ട് മോഹനന്‍, പി ഭാര്‍ഗവി, എം വി വനജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി കെ രവി, എം അസിനാര്‍, സി വി രാജേഷ്, വെങ്ങാട്ട് കഞ്ഞിരാമന്‍, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, ലത്തീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈക്കോ ഏരിയാ മാനേജര്‍ ദിനേശന്‍ സ്വാഗതവും താലൂക്ക് സപ്ലൈക്കോ ഓഫീസര്‍ കെ എം ബിന്ദു നന്ദിയും പറഞ്ഞു.
Keywords: News, Kerala, Maveli Store, Nileshwaram, Pala, Inauguration, Covid19.
Keywords: News, Kerala, Maveli Store, Nileshwaram, Pala, Inauguration, Covid19.