Kerala

Gulf

Chalanam

Obituary

Video News

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരുഹത നീക്കാത്തതിൽ പ്രതിഷേധിച്ച് വാട്സാപ്പ് കൂട്ടായ്മ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

കളനാട്: (my.kasargodvartha.com 02.09.2020) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹ നീക്കാത്തതിൽ പ്രതിഷേധിച്ച വാട്സാപ്പ് കൂട്ടായ്മ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പ്രമുഖപണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മരണത്തിനു പിന്നലെ ദുരൂഹത പുറത്തു കൊണ്ട് വരാത്തതിൽ പ്രതിഷേധിച്ചാണ് കളനാട് തൊപ്പട്ട വാർത്ത പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.

നീതി എവിടെ എന്ന ചോദ്യമുയർത്തികൊണ്ട് നടന്ന ഓൺലൈൻ ക്യാമ്പയിനിൽ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളും ഭാഗമായി. പ്രതിഷേധജ്വാല മാതൃകയാനെന്നും ഇത്‌ പോലുള്ള ഓൺലൈൻ പ്രതിഷേധങ്ങൾ മറ്റു ഗ്രൂപ്പുകളും നടത്തണമെന്നും പ്രതിഷേധജ്വാലയുടെ ഉദ്ഘാടന പ്രസംഗത്തിൽ കീഴുർ-മംഗളുരു ഖാസി ത്വാഖ അഹ്‌മദ്‌ അൽ അസ്ഹരി അഭ്യർത്ഥിച്ചു.  കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ഉപാധ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പ്രാർത്ഥന നടത്തി.

കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷനായി. ഖത്തീബ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി വിഷയാവതരണം നടത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടിൽ പ്രമേയാവതരണം നടത്തി. സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി.എം എൽ എ മാരായ എം സി ഖമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന്, ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ, ഐ എൻ എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർ കോവിൽ, ഡി സി സി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഐ എൻ എൽ ജില്ലാ പ്രസിഡണ്ട് മൊയ്‌ദീൻ കുഞ്ഞി കളനാട്, സിപിഎം ഉദുമ ഏരിയ സെക്രട്ടറി സി മണികണ്ഠൻ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷറർ ഹക്കീം ഹാജി കോഴിത്തിടിൽ, വാർഡ് മെമ്പർ അബ്ദുർ റഹ്‌മാൻ കളനാട്, പിഡിപി സംസ്ഥാന സെക്രട്ടറിമാരായ അജിത് കുമാർ ആസാദ്, എസ് എം ബഷീർ അഹ്‌മദ്‌, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, കീഴുർ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഷാഫി കട്ടക്കാൽ, എ ബി കുട്ടിയാനം, ഖാദർ കരിപ്പൊടി, യു എ ഇ ഐഎംസിസി പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദർ, സമസ്ത ജില്ലാ മുശാവറ അംഗം സിദ്ദിഖ് നദവി ചേരൂർ, ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടുമാരായ അശ്റഫ് ഖുദ്റത്, ഷാഫി ഗാന്ധി, സെക്രട്ടറി ശരീഫ് സി ബി, ഖത്തർ ജമാഅത്ത് പ്രസിഡണ്ട് ഖാദർ ഖത്തർ, സി എം ഉസ്താദ് ആക്ഷൻ കമ്മിറ്റി അംഗം സലീം ദേളി, കാരുണ്യം കളനാട് ജനറൽ സെക്രട്ടറി ലാഹിർ കെഎംകെ, സഅദിയ അറബിക് കോളേജ് പ്രിൻസിപ്പൽ സ്വലാഹുദ്ദീൻ അയ്യൂബി, വിഖായ കളനാട് ശാഖ സെക്രട്ടറി സമദ്, മൗലവി റഹ്‌മാൻ, കൂക്കൾ ബാലകൃഷ്ണൻ, ഡോ നൗഫൽ കളനാട്, അഹ്‌മദ്‌ ഉപ്പ്, അബ്ദുർ റഹ്‌മാൻ അയ്യങ്കോൽ, ഹനീഫ് കട്ടക്കാൽ, സ്വാലിഹ് കിഴുർ, ഖയ്യും മാന്യ തുടങ്ങി മത സാംസ്‌കാരിക രാഷ്ട്രീയ സംഘടന രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ സംസാരിച്ചു.

ചീഫ് യൂസഫ് തൊപ്പട്ട സ്വാഗതവും യു എ ഇ കളനാട് ജമാഅത്ത് ഉപദേഷ്ടാവ് അഹ്‌മദ്‌ മിലിട്ടറി നന്ദിയും പറഞ്ഞു.


Keywords: Kerala, News, Khasi CM Abdullah Moulavi, WhatsApp, Khasi CM Abdullah Moulavi; WhatsApp community organized protest

Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive