Join Whatsapp Group. Join now!

കാഞ്ഞങ്ങാട് സിഎച്ച് സെന്റർ വൈസ്‌ ചെയർമാൻ മുജീബ് മെട്രോയ്‌ക്ക് സ്വീകരണം നൽകി

മുജീബ് മെട്രോയ്‌ക്ക് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സ്വീകരണം നൽകി Kanhangad CH Center Vice Chairman Mujeeb Metro felicuitated
നാസർ കൊട്ടിലങ്ങാട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2020) ജീവകാരുണ്യ പൊതുപ്രവർത്തന രംഗത്ത് കാഞ്ഞങ്ങാടിന്റെ സുൽത്താനായി വിരാചിച്ച് സുഗന്ധപൂരിതമായ ഓർമ്മകൾ ബാക്കിയാക്കി വിട്ടകന്ന മെട്രോ മുഹമ്മദ് ഹാജിയുടെ പുത്രനും കാഞ്ഞങ്ങാട് സിഎച്ച് സെന്റർ വൈസ്‌ ചെയർമാനും യുവ വ്യാപാരിയുമായ മുജീബ് മെട്രോയ്‌ക്ക് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സ്വീകരണം നൽകി.

ഷാർജ കെ എം സി സി കാസർകോട് ജില്ലാ സൗഹാർദ്ദ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ മുജീബ് മെട്രോക്ക്  ജില്ലാ കെ എം സി സി പ്രസിഡണ്ട്‌ ജമാൽ ബൈത്താൻ മെമെന്റോ നൽകി.

ജില്ലാ സെക്രട്ടറി ഗഫൂർ ബേക്കൽ,  അബ്ദുല്ല കമാംപാലം, ഹംസ മുക്കൂട് ആശംസകൾ നേർന്നു.  മുജീബ് മെട്രോ നന്ദി രേഖപ്പെടുത്തി.



ചന്ദ്രിക പ്രചാരണത്തിന് വേണ്ടി കെഎംസിസി പ്രവർത്തകർ കർമ്മ രംഗത്ത് ഇറങ്ങണെമെന്ന് മുജീബ് മെട്രോ പറഞ്ഞു. ചന്ദ്രിക വാർഷിക വരിക്കാരനായി ബഷീർ തായലിനെ ചേർത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുജീബ് മെട്രോ.

ജില്ലാ മണ്ഡലം നേതാക്കളായ കരീം കൊളവയൽ, നാസർ തായൽ, നാസർ ഫ്രൂട്ട്, മഹമൂദ് ഏരിയാൽ, സുബൈർ പള്ളിക്കാൽ, ഷാഫി തച്ചങ്ങാട്, മുഹമ്മദ് വി പി എം, ഷാഫി ബേവിഞ്ച, ജമാൽ ചന്തേര, ബാത്വിശ പൊവ്വൽ, ഹനീഫ് ഇല്ല്യാസ് നഗർ, ബഷീർ തായൽ, അബ്ദുല്ല അലങ്കാർ, റസാഖ് മാണിക്കോത്ത്, കരീം തെക്കേപ്പുറം സംബന്ധിച്ചു.


Keywords: Kerala, News, Kanhangad, CH centre, Mujeeb metro, Kanhangad CH Center Vice Chairman Mujeeb Metro felicuitated

Post a Comment