Join Whatsapp Group. Join now!

വെള്ളരിക്കുണ്ട് താലൂക്കിൽ കനത്ത മഴ തുടരുന്നു; ചൈത്ര വാഹിനി പുഴ കരകവിഞ്ഞു

ശക്തമായി തുടരുന്ന മഴ മൂലം ചൈത്ര വാഹിനി പുഴ കരകവിഞ്ഞൊഴുകുന്നു Heavy rains continue in Vellarikkunnu taluk; Chaitra Vahini river overflowed
വെള്ളരിക്കുണ്ട്: (my.kasargodvartha.com 20.09.2020) ശക്തമായി തുടരുന്ന മഴ മൂലം ചൈത്ര വാഹിനി പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയുടെ കൈവഴി തോടുകളും കൊല്ലികളും പതിവിന് വിപരീതമായി നിറഞ്ഞൊഴുന്നതോടെയാണ് പുഴയിൽ മുൻപ് എങ്ങും ഇല്ലാത്തവിധം ഒഴുക്ക് നിലനിൽക്കുന്നത്. കൊന്നക്കാട് കേരള അതിർത്തിയിൽ കർണ്ണാടകയിൽ ഉരുൾ പൊട്ടിയതായും വിവരമുണ്ട്.|


പുഴയിൽ കാട്ടുമരങ്ങളും മറ്റും കടപുഴകി ഒഴുകുന്ന നിലയിലാണ്. വള്ളികളടവ്, കരുവങ്കയം, പുങ്ങംചാൽ, മാങ്ങോട് എന്നീ സ്ഥലങ്ങളിൽ പുഴവിട്ടു വെള്ളം മീറ്ററുകളോളം ദൂരം മാറി ഒഴുകുകയാണ്. പുഴ കടന്നു പോകുന്ന വഴികളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പി കുഞ്ഞി കണ്ണൻ, സി ഐ കെ പ്രേം സദൻ എന്നിവർ അറിയിച്ചു.

Keywords: News, Kerala, Kasaragod, Heavy Rain,  Heavy rains continue in Vellarikkunnu taluk; Chaitra Vahini river overflowed

Post a Comment