ഉദുമ: (my.kasargodvartha.com 24.09.2020) മാങ്ങാട് ആര്യടുക്കത്ത് കമ്മ്യൂണിറ്റി ഹാളിന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാങ്ങാട് ആര്യടുക്കത്ത് എസ് സി കോളനി കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നത്. ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ കമലാക്ഷി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, പഞ്ചായത്തംഗം ഹമീദ് മാങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Mangad, Uduma, Foundation stone, Foundation stone laid for the community hall Aryadukku Mangad