മുളിയാർ: (my.kasargodvartha.com 26.09.2020) മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന മുൻ സെക്രട്ടറി അവിഭക്ത കണ്ണൂർ ജില്ലയിലേയും - പിന്നീട് കാസർകോട് ജില്ലയിലേയും മുസ്ലിം യൂത്ത് ലീഗ്.
മുസ്ലിം ലീഗ് ഭാരവാഹിയും മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബി ഉമറിനെ ഹരിതം ചരിത്ര പഠനകേന്ദ്രം വ്യക്തികൾ വിശേഷങ്ങൾ പരിപാടിയുടെ ഭാഗമായി അനുസ്മരിച്ചു.
ചെയർമാൻ റഹ്മാൻ തായലങ്ങാടിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മുൻ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല, കാസർകോട് മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ കെ എം അബ്ദുറഹ്മാൻ, ഹരിതം ചരിത്ര പഠനകേന്ദ്രം ജനറൽ കൺവീനർ ടി പി മമ്മു, ബഷീർ വെള്ളിക്കോത്ത്സി, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്-അബ്ദുല്ല മണ്ണം കുഴി, അശ്റഫ് ബംഗാളി മുഹല്ല, ഒ ഉസ്മാൻ, എസ് എൽ പി മുഹമ്മദ് കുഞ്ഞി, എ കെ ഇബ്രാഹിം തലശ്ശേരി, ഹാശിം ആറങ്ങാടി, എം കെ മുഹമ്മദ് വിളക്കോട്തുടങ്ങിയവർ പ്രസംഗിച്ചു.
Keywords: Kerala, News, Muliyar Grama Panchayat, rememberence, Former president of Muliyar Grama Panchayat B Umar was remembered