മേൽപറമ്പ്: (my.kasargodvartha.com 27.09.2020) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ യൂണിറ്റ് കമ്മിറ്റികളും നടപ്പിലാക്കിവരുന്ന എയിംസ്ന് ഒരു കയ്യൊപ്പ് എന്ന പരിപാടിയുടെ ഭാഗമായി മേൽപറമ്പ് യൂണിറ്റ് കമ്മിറ്റി കയ്യൊപ്പ് ശേഖരണം നടത്തി. ഞായറാഴ്ച രാവിലെ നടന്ന കയ്യൊപ്പ് ശേഖരണ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ല സെക്രട്ടറി ഹരിഹരസുതൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് എം എ അബ്ദുൽ നസീർ അധ്യക്ഷത വഹിച്ചു. മർച്ചന്റ് യൂത്ത് വിങ്ങ് കാസർകോട് ജില്ലാ പ്രസിഡണ്ട് മണികണ്ഠൻ, താജുദ്ദീൻ പടിഞ്ഞാർ, കെ ഫാറൂഖ് കൗസർ, ശരീഫ് ചെമ്പരിക്ക, അമീർ മലബാർ, മുനീർ ബെസ്റ്റ് ബേക്കറി, അബ്ദുൽ നസീർ കുന്നിൽ, ജാഫർ സി എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഉദയൻ കെ കെ സ്വാഗതവും, അബ്ദുൽ ഖാദർ ദളി നന്ദി പറഞ്ഞു.
Keywords: Kerala, News, Kasaragod, Signature collection by traders in Melparampa demanding setting up of Kasargod AIIMS