Join Whatsapp Group. Join now!

ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു എ ഇ കമ്മിറ്റി എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡും സ്നേഹോപഹാരവും കൈമാറി

ചന്ദ്രഗിരി ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഒരേ ഒരു കുട്ടിയാണ് ചന്ദ്രഗിരി ക്ലബ്ബ് മെമ്പർ അശോകൻ പി കെ യുടെ മരുമകൻ കൂടിയായ ധനുഷ് Chandragiri Club Melparamba UAE Committee presents cash award and gift to the student who has achieved high marks in the SSLC examination
മേൽപറമ്പ: (my.kasargodvartha.com 05.09.2020) എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് തന്നെ അഭിമാനമായി മാറിയ ധനുഷിന് ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു എ ഇ കമ്മിറ്റി സ്നേഹോപഹാരവും ക്യാഷ് അവാർഡും നൽകി. ചന്ദ്രഗിരി ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും  എ പ്ലസ് നേടിയ ഒരേ ഒരു കുട്ടിയാണ് ചന്ദ്രഗിരി ക്ലബ്ബ് മെമ്പർ അശോകൻ പി കെ യുടെ മരുമകൻ കൂടിയായ ധനുഷ്.

മുരളീധരൻ-ഭാനുമതി ദമ്പതികളുടെ മകനാണ്. ക്ലബ്ബ്  പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം ഉപഹാരം ധനുഷിന് കൈമാറി. സെക്രട്ടറി ബദറുദ്ദീൻ സി ബി, യു എ ഇ കമ്മിറ്റി അംഗങ്ങളായ ഹനീഫ്  ടി ആർ, അസ്ഹർ ഫിസ, നാസർ ഡീഗോ, സംഗീത് വള്ളിയോട്, അബ്ദുർ റഹ്‌മാൻ ചിച്ചു, ഹംസ കുരിക്കൾ, ഹനീഫ ഒരവങ്കര, ഡോ. മുഹമ്മദ് റിബാൻ, താജുദ്ദീൻ മാക്കോട് എന്നിവർ പങ്കെടുത്തു.





ധനൂഷിൻ്റെ തുടർപഠനത്തിൽ എല്ലാ വിധ സഹായവും നൽകാൻ ക്ലബ് യു എ ഇ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡണ്ട് റാഫി മാക്കോടും സെക്രട്ടറി ഹാരിസ് കല്ലട്രയും അറിയിച്ചു.


Keywords: Kerala, News, Melperamba, Chandragiri Club Melparamba UAE Committee presents cash award and gift to the student who has achieved high marks in the SSLC examination

Post a Comment