Join Whatsapp Group. Join now!

ഓണവുമായി ബന്ധപ്പെട്ട് നടത്തിയ അങ്ക്ളീം ഇങ്ക്ളീം പൊന്നാരോ..പരിപാടി സമാപിച്ചു

ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സമിതി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച സാംസ്കാരിക പരിപാടികൾ സമാപിച്ചു. Angleem Ingleem Ponnaro, Onam program concluded
ചട്ടഞ്ചാൽ: (my.kasargodvartha.com 04.09.2020) ഓണവുമായി ബന്ധപ്പെട്ട്, ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സമിതി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച സാംസ്കാരിക പരിപാടികൾ സമാപിച്ചു.

പയമ, കൃഷിപ്പാട്ട്, ഓണംപറയുന്നത്, പോയൊരു കാലം, ഓണപ്പാട്ട് മത്സരം, നാടകഗാന മത്സരം തുടങ്ങിയ പരിപാടികൾ പി അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക ട്രസ്റ്റ് ഗ്രൂപ്പിൽ ഓൺലൈൻ സംവിധാനമുപയോഗിച്ചാണ് നടത്തിയത്.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദർ, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതിയംഗം ഇ പി രാജഗോപാലൻ, മുതിർന്ന കർഷകൻ എം വി കോമൻ നമ്പ്യാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ എന്നിവർ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷാനവാസ് പാദൂർ, ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് എ കെ ശശീധരൻ, ഡോ. അംബികാസുതൻ മാങ്ങാട്, എതിർ ദിശ പത്രാധിപർ പി കെ സുരേഷ് കുമാർ, വിദ്യഭ്യാസ പ്രവർത്തകൻ പി കൃഷ്ണദാസ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രതിനിധി കെ കെ രാജൻ എന്നിവർ മുഖ്യാതിഥികളായി.

പി വി രാജൻ, കെ ജെ ആൻ്റണി, കെ വി ഗോവിന്ദൻ, കൃഷ്ണൻ ചട്ടഞ്ചാൽ, കെ രാഘവൻ, ഹാരിസ് ബെണ്ടിച്ചാൽ, സുലൈമാൻ ബാദുഷ, എസ് സുമിത്ര, രാഘവൻ വലിയ വീട്ടിൽ, വി രാമചന്ദ്രൻ, സി ഹരിദാസൻ, എം ജയകൃഷ്ണൻ നായർ, ഹനീഫ് യൂസുഫ്, സുധീഷ് ചട്ടഞ്ചാൽ, ആഷിഖ് മുസ്തഫ, എം ശ്രീഹരി, ഉണ്ണികൃഷ്ണൻ അണിഞ്ഞ എന്നിവർ വിവിധ പരിപാടികളിൽ ആശംസകൾ നേർന്നു.

മുതിർന്ന കർഷകരായ എൺപത്തിയഞ്ച് വയസ്സുള്ള ആടിയത്തെ നാരായണി, മാധവി പിലിക്കോട്, കാർത്യായനി ആടിയത്ത്, ഗംഗ മീത്തൽ മാങ്ങാട്, ചിരുത, മുക്കിൽ പൊയിനാച്ചി, നാരായണി ആടിയത്ത്, വിലാസിനി കോളിയടുക്കം എന്നിവർ പഴയ ഓർമ്മകളിൽ നിന്നും കൃഷിപ്പാട്ട് അവതരിപ്പിച്ചു.

ഓണപ്പാട്ട് മത്സരത്തിൽ ദേവാംഗന സി കണ്ണൂർ, തീർത്ഥദാസ്, എന്നിവർ ഒന്ന് രണ്ട് സ്ഥാനവും, അനന്യ, ആര്യനന്ദ മൂന്നാം സ്ഥാനവും നേടി,

നാടകഗാന മത്സരത്തിൽ ഇ കുഞ്ഞിക്കണ്ണൻ മാച്ചിപ്പുറം ഒന്നാം സ്ഥാനവും, വാരിജാക്ഷൻ, ശാന്തകുമാരി രണ്ടാം സ്ഥാനവും, മീനാകുമാരി സി എം മുന്നാം സ്ഥാനവും നേടി.




Keywords: News, Kerala, Kasaragod, Onam, Angleem Ingleem Ponnaro, Onam program concluded

Post a Comment