കാസർകോട്: (www.kasargodvartha.com 26.09.2020) ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജിനോടനുബന്ധിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി നിലവിൽ വരുന്ന നിർദിഷ്ട സി എച്ച് സെന്ററിന് അൽ ഐൻ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ആദ്യ ഗഡു ധന സഹായം ഒരു ലക്ഷം രൂപ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.
അൽ കെ എം സി സി ജില്ലാ കമ്മിറ്റി പ്രതിനിധികളായി ഷാഹി കെ പി, നാസർ ബല്ല കടപ്പുറം, ഷാഫി ഉദുമ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ ടി ഇ അബ്ദുല്ല, എൻ എ നെല്ലിക്കുന്ന് എം എൽ എ, ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്മാൻ, സി എച് സെന്റർ ഖജാൻജി എൻ എ അബൂബക്കർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് എടനീർ, സി എച് സെന്റർ ജനറൽ കൺവീനർ മാഹിൻ കേളോട്ട്, ശരീഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നേരത്തെ ഖാലിദ് കുമ്പളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിർച്യുൽ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആദ്യ ഗഡു കൈമാറ്റം.

Keywords: Kerala, News, KMCC, Youth League, Medical College, Al Ain handed over the first instalment of KMCC financial assistance for the construction of the CH Center