നാസർ കൊട്ടിലങ്ങാട്
കാഞ്ഞങ്ങാട്: (my.kasargodvartha.com 28.09.2020) ഐ എൻ എൽ കൂളിയങ്കാൽ ശാഖ സേട്ടു സാഹിബ് എഡ്യൂക്കേഷണൽ എക്സലൻസ് മൊമെന്റോ വിതരണം ചെയ്തു. എസ് എസ് എൽ സി - പ്ലസ് ടു തലങ്ങളിൽ മികച്ച വിജയം കൈവരിച്ച കൂളിയങ്കാൽ പ്രദേശത്തെ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾക്കാണ് സേട്ടു സാഹിബിന്റെ പേരിലുള്ള എക്‌സലൻസി മൊമെന്റോ വിതരണം ചെയ്തത്.
വിദ്യാഭ്യാസ മേഖലയിലും, ജീവ കാരുണ്യ മേഖലയിലും ഐ എൻ എൽ കൂളിയങ്കാൽ ശാഖ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക ആണെന്ന് ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം പറഞ്ഞു . വിതരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തുടർന്ന് സേട്ട് സാഹിബ് എക്‌സലൻസി മൊമെന്റോ വിതരണം ചെയ്തു . കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച നാഷണൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഇ എൽ നാസറിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സുഹൈൽ കൂളിയങ്കാൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ഇ എൽ നാസർ സ്വാഗതവും, ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Sait Sahib, Educational, Momento, Distributed, Sait Sahib Educational Excellent Momento Distributed