Join Whatsapp Group. Join now!

ഉമ്മൻ ചാണ്ടിയുടെ 50 നിയമസഭാ വർഷങ്ങൾ: ആദരമായി ഷാർജ ഇൻകാസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഉമ്മൻ ചാണ്ടി വീഡിയോ കോൺഫറൻസ് വഴി ആശംസയറിയിച്ചു 50 Assembly Years of Oommen Chandy: Sharjah Incas organized Blood Donation Camp in his honour
ഷാർജ: (my.kasargodvartha.com 14.09.2020) നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയോടുള്ള ആദരവിൻ്റെ ഭാഗമായി ഷാർജ ഇൻകാസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉമ്മൻ ചാണ്ടി വീഡിയോ കോൺഫറൻസ് വഴി ആശംസയറിയിച്ചു. നിരവധി പ്രവർത്തകർ രക്തദാനം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസൺ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഈ മാസം 17 ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള ആഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഷാർജ ഇൻകാസ് പ്രസിഡണ്ട് അഡ്വ. വൈ എ റഹീം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി ആക്ടിങ്ങ് ട്രഷറർ ഷാജി ജോൺ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് ടി എ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ ഇൻകാസ് ഭാരവാഹികളായ ബിജു എബ്രഹാം, നാരായണൻ നായർ, ചന്ദ്ര പ്രകാശ് എടമന, മാത്യു ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.


 കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ഉമ്മൻ ചാണ്ടിയുടെ നിയമസഭാഗത്വ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ യു എ ഇയിലെ എല്ലാ എമിറേറ്റുകളിലും ഇൻകാസ് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.


Keywords: Kerala, Gulf, News, Sharjah, 50 Assembly Years of Oommen Chandy: Sharjah Incas organized Blood Donation Camp in his honour

Post a Comment