ചട്ടഞ്ചാല്‍: (my.kasargodvartha.com 06.08. 2020) എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കുട്ടികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ ഫൈസല്‍, പി.വി സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി എ ബാലചന്ദ്രന്‍ അള്ളംകുളം, പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നസീര്‍ കോപ്പ, പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ ആലിങ്കല്‍, രാജന്‍ കെ പൊയിനാച്ചി, മണിമോഹന്‍ ചട്ടഞ്ചാല്‍, ഫാജു ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala News, Chattanchal Congress committee, SSLC winners felicitated by Chattanchal Congress committee