Join Whatsapp Group. Join now!

മുജീബിന്റെ വേര്‍പാട് വിശ്വസിക്കാനാതെ സുഹൃത്തുക്കളും നാട്ടുകാരും

നായന്മാര്‍മൂലയിലെ സി ബി വി മുജീബ് റഹ് മാന്റെ (47) മരണം നാടിനെ കണ്ണീരിലാഴ്ത്തി Kasaragod, Kerala, News, Naimaramoola, Mujeeb rahman no more

വിദ്യാനഗര്‍: (my.kasargodvartha.com 11.08.2020) നായന്മാര്‍മൂലയിലെ സി ബി വി മുജീബ് റഹ് മാന്റെ (47) മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദമാമിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജീവകാരുണ്യ മേഖലയിലും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലും നിറസാന്നിധ്യമായിരുന്നു മുജീബ്. 

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ മുന്‍പന്തിയിലായിരുന്ന മുജീബ് ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെ മുജീബിന്റെ നിര്യാണം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തി. ദമാമില്‍ വര്‍ഷങ്ങളായി വസ്ത്രവ്യാപാരിയായിരുന്നു. 

നായന്മാര്‍മൂലയിലെ സി ബി വി മുഹമ്മദ് കോയ (കോഴിക്കോട്)- പരേതയായ സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റോഷ്‌നി ഖദീജ. മക്കള്‍: അബ്ദുല്ല (വിദ്യാര്‍ത്ഥി, ദമാം), ഉമര്‍, ബിലാല്‍. സഹോദരങ്ങള്‍: മുസ്തഫ, അബ്ദുല്‍ നാസര്‍, സക്കരിയ്യ, മുംതാസ്, ഫാത്വിമ, സൈറാബാനു. മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കി. 

Keywords: Kasaragod, Kerala, News, Naimaramoola, Mujeeb rahman no more

Post a Comment