Join Whatsapp Group. Join now!

മൊഗ്രാൽ എം എസ് സി ക്രിക്കറ്റ് ടീം ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചു

Mogral MSC cricket team established cricket pitch #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 28.08.2020) മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തായി ക്രിക്കറ്റ് പിച്ച് സ്ഥാപിച് മൊഗ്രാൽ സ്പോർട്സ് ക്ലബ് ക്രിക്കറ്റ് ടീം. ഫുട്ബോളിനോടൊപ്പം ക്രിക്കറ്റിലും വേരുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എം എസ് സി. വലിയ പദ്ധതികളാണ് ഇതിനായി ആസൂത്രണം ചെയ്തു വരുന്നത്. ഇതിൻറെ തുടക്കമെന്നോണമാണ് ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 60,000 രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന പിച്ച് സ്കൂൾകുട്ടികൾക്കും ഏറെ പ്രയോജനപ്പെടും.

മൊഗ്രാൽ പി ടി എ, എം എസ് സി കമ്മിറ്റികളുടെ പൂർണമായ സഹകരണത്തോടെ ടീം മാനേജർ സിദ്ധീഖ് സ്ട്രീക്കിന്റെ മേൽനോട്ടത്തിലാണ് പിച്ച് നിർമ്മിച്ചിരിക്കുന്നത്. ഒരു മാസം മുൻപ് നിലവിൽ വന്ന എംഎസ് സി ക്രിക്കറ്റ് ടീം കമ്മിറ്റിയുടെ ആദ്യ ചുവടുവയ്പാണ് ഇതിനെ സ്‌പോർട്സ് പ്രേമികൾ വിലയിരുത്തുന്നത്.

Mogral MSC cricket team established cricket pitch

വ്യാഴാഴ്ച പിച്ച് നാടിനായി സമർപ്പിച്ചു. ചടങ്ങിൽ വെച്ച് മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം നിർവഹിച്ചു. ക്രിക്കറ്റ് ടീം വൈസ് പ്രസിഡണ്ട് ജാഫർ ടി കെ അധ്യക്ഷത വഹിച്ചു. എം എസ് സി ട്രഷറർ റിയാസ് കെ വി, വ്യവസായ പ്രമുഖൻ ഹമീദ് സ്പീക്ക്, വി എച് എസ് സി പ്രിൻസിപ്പാൾ ഉമേഷ്, ക്രിക്കറ്റ് ടീം മാനേജർ സിദ്ദിഖ് സ്ട്രീക്ക്, ട്രഷറർ റിയാസ് കടവത്ത്, മുൻ ക്രിക്കറ്റ് താരം അബ്ദുൽ ഖാദർ കോക്കനട്ട് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി സമീർ ജിമു സ്വാഗതം പറഞ്ഞു. കുടാതെ ടീം അംഗങ്ങളും സംബന്ധിച്ചു.

Keywords: Kerala, News, Kasargod, Mogral, Cricket pitch, Inauguration, Cricket, Sports, Foot Ball, School, Ground, Mogral MSC cricket team established cricket pitch.



Post a Comment