കാസർകോട്: (my.kasargodvartha.com 28.08.2020) പ്രസ് ക്ലബ്ബിലേക്ക് മാധ്യമപ്രവർത്തകർക്കുള്ള മാസ്ക്, സാനിറ്റൈസർ എന്നിവ കുവൈത്ത് കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി കൈമാറി. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെ എം സി സിക്ക് വേണ്ടി എൻ എ നെല്ലിക്കുന്ന് എം എൽ എ പ്രസ്സ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിമിന് കൈമാറി.
സെക്രട്ടറി കെ വി പത്മേഷ്, കുവൈത്ത് കെ എം സി സി കാസർകോട് മണ്ഡലം സെക്രട്ടറി അഹമ്മദ് സുബൈർ, കമ്മിറ്റിയംഗങ്ങളായ ജഅ്ഫർ സ്വാദിഖ്, ഗഫൂർ കൊല്ലമ്പാടി സംബന്ധിച്ചു.
Keywords: Kerala, News, Kuwait, KMCC, COVID, Mask, Sanitizer, MLA, Press club, Kasargod, Kuwait KMCC sponsored mask and sanitizer to Kasargod Press Club