Join Whatsapp Group. Join now!

വ്യാപാരിദിനത്തിൽ 200 കുടുബംങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുമായി കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ

00 കുടുംബങ്ങൾക്കുളള ഭക്ഷ്യധാന്യ കിറ്റ് കാസർകോട് മർച്ചന്റസ് അസോസിയേഷൻ നൽകി Kasargod Merchants Association gives food grain kits for 200 families on Tr
കാസർകോട്: (my.kasargodvartha.com 09.08.2020) ആഗസ്റ്റ് 9 വ്യാപാരദിനത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് സാമൂഹ്യവ്യാപനത്തെ തുടർന്ന് 200 കുടുംബങ്ങൾക്കുളള ഭക്ഷ്യധാന്യ കിറ്റ് കാസർകോട്  മർച്ചന്റസ് അസോസിയേഷൻ നൽകി. കൺടൈൻമെന്റ് മേഖലയാക്കി റോഡുകൾ അടച്ചുപൂട്ടിയ നെല്ലിക്കുന്ന് കടപ്പുറം മേഖലയിലെ നിർധനരായവർക്കാണ് കിറ്റ് നൽകിയത്. 
Kasargod Merchants Association gives food grain kits for 200 families on Trade Day

അസോസിയേഷൻ പ്രസിഡണ്ട് എ കെ മെയ്തീൻ കുഞ്ഞി കുറുബ ഭഗവതി ക്ഷേത്ര കമ്മിറ്റിയെ കിറ്റുകൾ ഏല്പിച്ചു. ചടങ്ങിൽ കാസർകോട് കെ വി വി എസ് ജില്ലാ ട്രഷറർ മാഹിൻ കോളിക്കര, എ എ അസീസ് നാഗേഷ് ഷെട്ടി, ദിനേഷ് കുമാർ, നഹീം അങ്കോല, സി കെ ഹാരിസ്, മുനീർ എം എം, ജലീൽ, റൗഫ് പള്ളിക്കാൽ, കാസർകോട് സബ് ഇൻസ്പെകടർ ബിപിൻ, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. 

 വ്യാപാര ദിനാഘോഷം കെ വി വി എസ് കാസർകോഡ് മേഖല പ്രസിഡണ്ട് എ എ അസീസ് പതാക ഉയർത്തി ഉൽഘാടനം നിർവ്വഹിച്ചു. 

Keywords: News, Kerala, Food Kits, Family, Kasaragod Merchants, Trade day, Kasargod Merchants Association gives food grain kits for 200 families on Trade Day
 

Post a Comment