നാസർ കൊട്ടിലങ്ങാട്
കാഞ്ഞങ്ങാട്: (my.kasargodvartha.com 08.08.2020) കിണറ്റിൽ വീണ സഹോദരീ പുത്രനെ ജീവൻ പണയപ്പെടുത്തി കിണറ്റിലേക്ക് എടുത്ത് ചാടി സാഹസികമായി രക്ഷിച്ചെടുത്തിയ ചിത്താരി ബാരിക്കാഡിലെ ഇസ്‌മഈൽ ടി വിയെ ജനകീയ ശബ്ദം കാഞ്ഞങ്ങാട് വാട്ട്‌സ്‌ആപ്പ് കൂട്ടായ്മാ ധീരതയ്‌ക്കുള്ള ഉപഹാരം നൽകി അനുമോദിച്ചു.
വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ മുപ്പത് അടിയിലധികം താഴ്‌ച്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. കുട്ടി കിണറ്റിലേക്ക് വീഴുന്നത് കണ്ട് നിലവിളിച്ച കുട്ടിയുടെ മാതാവിന്റെ കരച്ചിൽ കേട്ടാണ് കുട്ടിയുടെ മാതൃസഹോദരനായ ഇസ്‌മഈൽ കിണറ്റിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് കരക്ക് കയറ്റിയത്.
ജനകീയ ശബ്ദം കാഞ്ഞങ്ങാട് വാട്ട്‌സ്‌ആപ്പ് കൂട്ടായ്മ യുടെ പേരിൽ ഫ്രൂട്ട്‌സ് പഴം പച്ചക്കറി വിപണിയിലെ മൊത്തകച്ചവടക്കാരായ അതിഞ്ഞാൽ കോയാപ്പള്ളിയിലെ അജ്‌വാ ഫ്രൂട്ട്‌സാണ് അവാർഡ് സ്‌പോൺസർ ചെയ്തത്.
ജനകീയ ശബ്ദം കാഞ്ഞങ്ങാട് വാട്ട്‌സ്‌ആപ്പ് കൂട്ടായ്‌മാ അഡ്മിൻ ജാഫർ കാഞ്ഞിരായിൽ, ഇസ്‌മഈലിനുള്ള അവാർഡ് അദ്ദേഹത്തിന്റെ വസതിയിലെത്തി കൈമാറി. ചടങ്ങിൽ അജ്‌വാ ഫ്രൂട്ട്‌സിനെ പ്രതിനിധീകരിച്ച് സാമൂഹ്യ പ്രവർത്തകൻ എസ് കെ ഷാഫി പാറപ്പള്ളി, സുബൈർ യു വി, റഷീദ് ചിത്താരി, എസ് കെ ഫിറോസ്, സി ബി ജുനൈസ്, ശാഹുൽ പള്ളിക്കര, ഷാഫി ചിത്താരി, സി ബി ഫഹദ്, എ കെ ടി മൂസ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Kanhangad, Janakeeya Shabdham Kanhangad felicitated T V Ismail