Join Whatsapp Group. Join now!

ഓണ്‍ലൈന്‍ പഠനത്തിനായി ജനകീയ ശബ്ദം കാഞ്ഞങ്ങാട് കൂട്ടായ്മ നിര്‍ധനനായ വിദ്യാര്‍ത്ഥിക്ക് ടി വി നല്‍കി

കാഞ്ഞങ്ങാട്ടെ പല സാമൂഹിക പൊതു പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വിശാലമായ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ജനകീയ ശബ്ദം വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് Janageeya shabdham kanhangad kootayma sponcered TV
നാസര്‍ കൊട്ടിലങ്ങാട്

കാഞ്ഞങ്ങാട്: (my.kasargodvartha.com 12.08.2020) വാടക വീട്ടില്‍ താമസിക്കുന്ന നിര്‍ധനനായ എന്‍ഡോസള്‍ഫാന്‍ എംആര്‍ഐ ലിസ്റ്റില്‍പെട്ട വിദ്യാര്‍ത്ഥിക്ക് കാഞ്ഞങ്ങാട് ജനകീയശബ്ദം വാട്ട്‌സ്ആപ്പ് കൂട്ടായ്മ എല്‍ഇഡി ടെലിവിഷന്‍ നല്‍കി. കാഞ്ഞങ്ങാടിന്റെയും പരിസരങ്ങളിലെയും പെതുനന്മയിലൂന്നിയ പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാഞ്ഞങ്ങാട്ടെ പല സാമൂഹിക പൊതു പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വിശാലമായ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ജനകീയ ശബ്ദം വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ പള്ളി പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നും ഐഎംസിസി ഷാര്‍ജ ഘടകം നേതാവ് ഹനീഫ് തുരുത്തിയും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് ടെലിവിഷന്‍ കൈമാറിയത്.


ജനകീയ ശബ്ദം കാഞ്ഞങ്ങാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മ അഡ്മിന്‍ ജാഫര്‍ കാഞ്ഞിരായില്‍, ഗ്രൂപ്പ് അംഗങ്ങളായ സാമൂഹിക പ്രവര്‍ത്തകന്‍ എസ്‌കെ ഷാഫി പാറപ്പള്ളി, യൂവി സുബൈര്‍, എസ്‌കെ നിഷാദ് ചിത്താരി, ഷാഫി ഒളിയത്തടുക എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Kanhangad, TV, Janageeya shabdham kanhangad kootayma sponcered TV

Post a Comment