Join Whatsapp Group. Join now!

എയിംസ് കാസര്‍കോടിന് വേണമെന്ന മുദ്രാവാക്യമുയര്‍ത്തി കൊട്ടിലങ്ങാട് വിക്ടറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ സ്വാതന്ത്ര്യദിനാഘോഷം

എയിംസ് വേണമെന്ന ആവശ്യമുന്നയിച്ച് പ്ലക്കാര്‍ഡുകളുയര്‍ത്തി Independence Day Celebration of Kottilangad Victory Arts and Sports Club with the slogan of AIIMS Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 15.08.2020) എയിംസ് കാസര്‍കോടിന് വേണമെന്ന മുദ്രാവാക്യമുയര്‍ത്തി കൊട്ടിലങ്ങാട് വിക്ടറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. നാസര്‍ കൊട്ടിലങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രവര്‍ത്തകര്‍ എയിംസ് വേണമെന്ന ആവശ്യമുന്നയിച്ച് പ്ലക്കാര്‍ഡുകളുയര്‍ത്തി. തുടര്‍ന്ന് മിഠായിയും പായസവും വിതരണം ചെയ്തു.

സാതന്ത്ര്യ സമര പോരാളികളുടെ ജീവത്യാഗ സ്മരണകളുണര്‍ത്തുന്ന 74-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ കാസര്‍കോട്ടെ ജനങ്ങളുടെ ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ആവശ്യമായ എയിംസ് കാസര്‍കോടിന് വേണമെന്ന ആവശ്യം എങ്ങും ഉയരട്ടെയെന്നു നാസര്‍ കൊട്ടിലങ്ങാട് പറഞ്ഞു.


ക്ലബ് പരിസരത്തു നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മഷൂദ് എല്‍ കെ പതാകയുയര്‍ത്തി. രക്ഷാധികാരി മജീദ് കൊട്ടിലങ്ങാട് അധ്യക്ഷത വഹിച്ചു. അഷറഫ് കാറ്റാടി, മുബഷിര്‍, ഹനീഫ സ്‌കീം, നാസിം, ജംഷാദ്, അറഫാത്ത് സ്‌കീം, ഫൈറൂസ്, മുഹമ്മദ് കെവി, അബ്ദള്ള, മന്‍സൂര്‍, അഷ്ഫാഖ്, നവാസ് സിഎം, തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി ഫര്‍ഹാദ് സ്വാഗതവവും ആഖിഫ് നന്ദിയും പറഞ്ഞു.




Keywords: Kerala, News, Kanhangad, Kasaragod, AIIMS, Independence Day Celebration of Kottilangad Victory Arts and Sports Club with the slogan of AIIMS Kasargod

Post a Comment