Kerala

Gulf

Chalanam

Obituary

Video News

കാൽ കോടിയുടെ കാരുണ്യ പ്രവർത്തനവുമായി ജിസിസി കെഎംസിസി പൈക്ക സോൺ അഞ്ചാം വര്ഷത്തിലേക്ക്

ദുബൈ: (my.kasargodvartha.com 24.08.2020) ജോലിതേടി അറബ് രാജ്യങ്ങളിലേക്ക് ചേക്കേറിയ പൈക്ക മേഖലയിലെ ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പ്രവര്‍ത്തകന്മാരെ സോഷ്യല്‍ മീഡിയയിലൂടെ ഏകോപിച്ചുകൊണ്ട് 2016 ആഗസ്റ്റ് 15ന് രൂപം നല്‍കിയ ജി സി സി കെഎംസിസി പൈക്ക സോണ്‍ എന്ന കാരുണ്യ പ്രസ്ഥാനം കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനവുമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.


തുച്ഛമായ വേതനത്തിന് ജോലിചെയുന്നവരാണ് ഭൂരിഭാഗവും ഈ സംഘടനയിലുള്ളത്. അവർക് ലഭിക്കുന്ന വേധനത്തിന്റെ ഒരംശം നിരാലബരായ അഗതി, അനാഥകള്‍ക്ക് ലഭിക്കണമെന്ന ഉറച്ച തീരുമാനമാണ് ജി സി സി കെഎംസിസി പൈക്ക സോണ്‍ എന്ന സംഘടനയിലെ അംഗങ്ങൾക്കുള്ളത്.

ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. വീടില്ലാതെ കഷ്ടപ്പെടുന്നവര്‍, മാരകരോഗത്തിന് അടിമപെട്ടവര്‍, വിവാഹപ്രായം കഴിഞ്ഞു വൈവാഹിക ജീവിതം സ്വപ്നം കാണുന്നവര്‍, ഒരു നേരെത്തെ ആഹാരത്തിനു പോലും വകയില്ലാത്തവര്‍ എന്നു വേണ്ട മനുഷ്യജീവന് പ്രശ്‌നമായ പല കാരണങ്ങള്‍കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന നിരാലംബരായവര്‍ നമ്മുടെ ചുറ്റുവട്ടത്തില്‍ ധാരാളമുണ്ട്. അവരെ തേടിയെത്തി അവര്‍ക്ക് സാന്ത്വനം നല്‍കുക എന്ന ആശയവുമായി പ്രയാണം തുടരണമെന്ന് അൻഷീദ് ഹിൽട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസ്തുത കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ട് അബൂബക്കർ ബി കെ ഉദ്ഘാടനം ചെയ്തു. ദുബൈ ബാലടുക ബദർ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ല  കുണ്ടിൽ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി എം കെ ഇബ്രാഹിം സ്വാഗതം പറയുകയും, പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

ശരീഫ് പൈക്ക, ശരീഫ് പൈക്ക ഷാർജ, അബ്ദുല്ല കൊയര്‍കൊച്ചി, ഫൈസൽ പട്ടേൽ, സുബൈർ പള്ളിക്കാൽ, പി ഡി നൂറുദ്ധീൻ, അസീസ് കമാലിയ, ജമാല്‍ പൈക്ക, അഡ്വ. ബി എ  അശ്‌റഫ് , ബഷീർ മാസ്റ്റർ, അബുബക്കർ ചാത്തപ്പാടി, റഫീഖ് ബീട്ടിയടുക, അഷ്‌റഫ് ചെർക്കള, അഷ്‌റഫ് റെഡ്ബുൾ, റാഷിദ് ബാവ , ജുനൈദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. അഷ്‌റഫ് എ എം നന്ദി പറഞ്ഞു.

2019-20 വര്‍ഷത്തെ ജി സി സി കെ എം സി സി പൈക്ക സോണിന്റെ ഭാരവാഹികളെ ജൂറി അംഗം എം എസ് ശരീഫ് പ്രഖ്യാപിച്ചു. ഇബ്രാഹിം കുഞ്ഞിപ്പാറ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ 

പ്രസിഡണ്ട്: കെ ഇ നൗഷാദ് പൈക്ക

ജന:സെക്രട്ടറി: ഖാദർ പൈക്ക 

ട്രഷറർ: അഷ്‌റഫ്‌ എ എം 

വൈസ് പ്രസിഡണ്ടുമാർ: അഡ്വ. അഷ്‌റഫ്, റാഷിദ് ബാവ
 
ജോയിന്റ് സെക്രട്ടറിമാർ: ഫൈസൽ കെ പി, ജുനൈദ് പൈക്ക

രക്ഷാധികാരികൾ: അൻഷീദ് ഹിൽട്ടൻ, എം കെ ഇബ്രാഹിം, സമീർ പൈക്ക, 

ചാരിറ്റി ചെയർമാൻ: ജി എസ് ഇബ്രാഹിം

മീഡിയ ചെയർമാൻ: റഫീഖ്‌ മലപ്പുറം

വർക്കിംഗ്‌ കമ്മിറ്റി മെമ്പർമാർ: അബ്ദുല്ല പൈക്ക, ശരീഫ് പൈക്ക ഷാർജ, ശരീഫ് എം എസ്, റഫീഖ് ബീട്ടിയടുക്ക, അഷ്‌റഫ്‌ ചെർക്കള തുടങ്ങിയവരെ തെരെഞ്ഞെടുത്തു.

Keywords: News, Gulf, Dubai, Helping Hand, KMCC, Paika, GCC KMCC Paika Zone office bearers
 

Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive