Join Whatsapp Group. Join now!

രണ്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പരപ്പ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് ശിലയിട്ടു

പരപ്പയിൽ സൗജന്യമായി ലഭിച്ച 68 സെൻ്റ് സ്ഥലമാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് Foundation stone laid for Parappa bus stand-cum-shopping complex, which is being constructed at a cost of Rs 2 crore
പരപ്പ: (my.kasargodvartha.com 30.08.2020) രണ്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പരപ്പ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് ശിലയിട്ടു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉൾപ്പെടെ പ്രമുഖർ ചടങ്ങിനെത്തി. പരപ്പയിൽ സൗജന്യമായി ലഭിച്ച 68 സെൻ്റ് സ്ഥലമാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിൻ്റെ അംഗീകാരവും നേടിയിട്ടുണ്ട്.


റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ്‌ കോംപ്ലക്സിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി വി തങ്കമണി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് വിധു ബാല, വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണൻ, മെമ്പർ കാർത്യായണി കണ്ണൻ, പി വി ചന്ദ്രൻ, ഭാസ്ക്കരൻ അടിയോടി, സി കെ ശശി നമ്പ്യാർ, വിജയൻ കോട്ടയ്ക്കൽ, എൻ മനോജ് എന്നിവർ സംസാരിച്ചു.


പി വേണുഗോപാലൻ, ജോയി പാലക്കുടിയിൽ, കെ തമ്പാൻ എന്നിവർ സൗജന്യമായി വിട്ടു നൽകിയ 68 സെൻറ് സ്ഥലത്താണ് ബസ് സ്റ്റാൻഡ് പണിയുന്നത്.


Keywords: Kerala, News, Foundation stone laid  for Parappa bus stand-cum-shopping complex, which is being constructed at a cost of Rs 2 crore

Post a Comment