Join Whatsapp Group. Join now!

പാലക്കുന്ന് ക്ഷേത്ര മുൻ ജനറൽ സെക്രട്ടറി ടി വി കണ്ടൻ നിര്യാതനായി

ഉദുമ കണ്ണികുളങ്കരയിൽ ടി വി കണ്ടൻ (82) നിര്യാതനായി Former Palakkunnu Temple general secretary TV Kandan passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 24.08.2020) പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി മുൻ ജനറൽ സെക്രട്ടറിയും സഹകാരിയുമായ ഉദുമ കണ്ണികുളങ്കരയിൽ ടി വി കണ്ടൻ (82) നിര്യാതനായി. അസുഖം ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു. ക്ഷേത്ര വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡണ്ട്, ഉദുമ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ദേശീയ ചെത്ത് തൊഴിലാളി (ഐ എൻ ടി യു സി) യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.


ആദ്യകാല പ്രജ സോഷ്യലിസ്റ്റു പാർട്ടി (പി എസ് പി) യിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേർന്നു. ഉദുമ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആദ്യകാല വൈസ് പ്രസിഡണ്ടായിരുന്നു.



ഭാര്യ: കാർത്ത്യായനി. മക്കൾ: നിഷിത (ഉദുമ സർവീസ് സഹകരണ ബാങ്ക് കോട്ടിക്കുളം ബ്രാഞ്ച്), നിനേഷ് (ഗൾഫ്). മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: മാധവി, പരേതരായ കർത്തുട്ടി, ചോയിച്ചി, കല്യാണി.


Keywords: Kerala, News, Obituary, Palakkunn, Former Palakkunnu Temple general secretary TV Kandan passed away

Post a Comment