Join Whatsapp Group. Join now!

ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ത്വആം ഭക്ഷണകിറ്റ് വിതരണം ആരംഭിച്ചു

Dubai KMCC Kasargod Municipal Committee has started distribution of Twa-am food #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 31.08.2020) ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പട്ടിണി രഹിത നഗരസഭ എന്ന ത്വആം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞുറോളം കുടുംബങ്ങള്‍ക്കുളള ഭക്ഷണകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. 

Kerala, News, Kasaragod, Dubai KMCC,  Dubai KMCC, Kasargod Municipal Committee has started distribution of Twa-am food kits

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി എം മുനിര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ ഭക്ഷണ കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ദുബൈ കെഎംസിസി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ കാരുണ്യ പദ്ധതിയായ ദവ, ഉറവ പദ്ധതിക്ക് ശേഷം തുടക്കം കുറിച്ച മൂന്നാമത്തെ പദ്ധതിയാണ് ത്വആം. കഴിഞ്ഞ കമ്മിറ്റി ദവ, ഉറവ പദ്ധതിയുൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനത്തിന് ഒരു മില്യൺ രൂപയാണ് ചിലവാക്കിയത്.

ദുബൈയിൽ കോവിഡ് സമയത്ത് ദുബൈ കെഎംസിസി മുൻസിപ്പൽ കമ്മിറ്റി കാസർകോട് ജില്ലയിൽ മുൻസിപ്പൽ പഞ്ചയാത്ത് തലത്തിൽ ഏറ്റവും കൂടുതൽ വോളന്റിയർമാരെ സന്നദ്ധ പ്രവർത്തനത്തിന്റെ ഭഗവാക്കാൻ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് മൂലം ദുരിതം അനുവഭവിക്കുന്ന തീരദേശ മേഖലയിലുള്ള കുടുംബങ്ങൾക്ക് ധാന്യ കിറ്റുകളും മഴക്കെടുതിയിൽ തളങ്കര കുന്നിൽ ജിഎൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണവും ദുബൈ കെഎംസിസി കാസർകോട് മുൻസിപ്പൽ കമ്മിറ്റി ചെയ്‌തിരുന്നു.

മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത്, വൈസ് പ്രസിഡണ്ടുമാരായ ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് അഷ്റഫ് എടനീര്‍, മുനിസിപ്പല്‍ ചെയര്‍ പെഴ്സണ്‍ ബിഫാത്തിമ ഇബ്രാഹിം, ദുബൈ കെ എം സി സി ജില്ല പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ, ഖത്തര്‍ കെ എം സി സി ജില്ല പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര, എ എ അസീസ്, ഹസൈനാര്‍ തോട്ടുംഭാഗം, സലിം ചേരങ്കൈ, സി എ അബ്ദുല്ല കുഞ്ഞി,ഹാരിസ് ബെദിര, സഹീര്‍ ആസിഫ്, ജലീല്‍ തുരുത്തി, റഹ്‌മാൻ തൊട്ടാന്‍, അജ്മല്‍ തളങ്കര, അഷ്ഫാക്ക് അബൂബക്കര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ഹസൈനാര്‍ തളങ്കര, മുഹമ്മദ് ഖാസിയാറകം, ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, ബഷീര്‍ ചേരങ്കൈ, ഹനീഫ് ചേരങ്കൈ, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ക്ക്, ഗഫൂര്‍ പളളിക്കാല്‍, മജീദ് തെരുവത്ത്, ഇബ്റാഹിം ഖാസിയാറകം, സിദ്ധീഖ് ചക്കര, ഷാനവാസ് മാര്‍പ്പനടുക്കം സംബന്ധിച്ചു. ഗഫൂര്‍ ഊദ് സ്വാഗതവും ഖാലിദ് പച്ചക്കാട് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Dubai KMCC,  Dubai KMCC, Kasargod Municipal Committee has started distribution of Twa-am food kits  


Post a Comment