Join Whatsapp Group. Join now!

സ്കൂൾ വികസനത്തിനുള്ള ഫണ്ട് സമാഹരണകൂപ്പൺ സമ്മാനങ്ങൾ വിതരണം ചെയ്തു

സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു Distributed fundraising coupon prizes for school development
നാസർ കൊട്ടിലങ്ങാട്

മുക്കൂട്: (my.kasargodvartha.com 28.08.2020) മുക്കൂട് ഗവ. എൽ പി സ്കൂൾ വികസന നിധിയിലേക്ക് സാമ്പത്തികം സ്വരൂപിക്കുന്നതിനായി വിദ്യാലയ വികസന സമിതി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൊച്ചു കുട്ടികൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാൽ ഒന്നാം സമ്മാനമായ അരപ്പവൻ സ്വർണ്ണ നാണയത്തിന് അർഹയായ മുക്കൂട് സ്കൂൾ വിദ്യാർഥിനി ആയിഷ ഫിദ, രണ്ടാം സമ്മാനമായ കാൽ പവൻ സ്വർണ്ണ നാണയത്തിന് അർഹയായ അനുശ്രീ കൊളവയൽ എന്നിവർക്കു വേണ്ടി മുതിർന്ന കുടുംബാംഗങ്ങൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്തു മെമ്പർ പി എ ശകുന്തള വിതരണോദ്ഘാടനം നിർവഹിച്ചു. മൂന്നും നാലും അഞ്ചും സമ്മാനങ്ങളായ എൽ ഇ ഡി ടി വി, ഗ്യാസ് സ്റ്റൗ, ഡിന്നർ സെറ്റ് എന്നിവയ്ക്ക് അർഹരായ ആസിയ ബേക്കൽ, അംബരീഷ് മുക്കൂട്, സുബീഷ് പതിക്കാൽ എന്നിവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എം മൂസാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ നാരായണൻ റിപ്പോർട് അവതരിപ്പിച്ചു. സമ്മാനക്കൂപ്പൺ സബ് കമ്മറ്റി കൺവീനർ റിയാസ് അമലടുക്കം സ്വാഗതവും എസ് എം സി ചെയർപേഴ്സൺ പ്രീത സുരേഷ് നന്ദിയും പറഞ്ഞു. വിദ്യാലയ വികസന സമിതി അംഗങ്ങളായ സുരേശൻ, നിത്യാനന്ദൻ, ഗംഗാധരൻ, പി ടി എ കമ്മറ്റി അംഗങ്ങളായ ജയ നിത്യാനന്ദൻ, രത്നമണി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.


സമ്മാനക്കൂപ്പൺ പ്രവർത്തനവുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും, സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും വിദ്യാലയ വികസനസമിതി ഭാരവാഹികൾ നന്ദി അറിയിച്ചു.


Keywords: Kerala, News, Mukkood,  Distributed fundraising coupon prizes for school development

Post a Comment