മൊഗ്രാല്‍: (my.kasargodvartha.com 05.08.2020) കോവിഡ് കാലത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മുതല്‍ അടഞ്ഞുകിടക്കുന്ന കുമ്പളയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. കണ്ടെയന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയ്ക്ക് നിലവില്‍ മാറ്റം വന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. മാസങ്ങളായി വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സ്ഥാപന ഉടമകളും തൊഴിലാളികളും ഏറെ ദുരിതത്തിലാണ്.
കുമ്പള പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമാണ് കുമ്പള ടൗണ്‍. ഏകദേശം മുന്നൂറോളം വ്യാപാര സ്ഥാപനങ്ങളാണ് കുമ്പളയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ സ്ഥാപനങ്ങള്‍ തന്നെ 500ലേറെ തൊഴിലാളികളുമുണ്ട്. ഇവരുടെ ഉപജീവനമാര്‍ഗമാണ് മാസങ്ങളായി വഴിമുട്ടി നില്‍ക്കുന്നത്. കോവിഡ്- 19 സമ്പൂര്‍ണ ലോക്ക് ഡൗണിന് മുമ്പുതന്നെ കച്ചവടം ഇല്ലാതെ വ്യാപാരി സമൂഹം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പിന്നാലെയാണ് 2020 മാര്‍ച്ച് മാസം മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും. ഇത് വ്യാപാരികളുടെ ദുരിതം വര്‍ദ്ധിപ്പിച്ചു. കോവിഡ് കാലയളവില്‍ ലഭിച്ച നേരിയ ഇളവുകളില്‍ ചുരുക്കം ചില ദിവസങ്ങള്‍ ഒഴിച്ചാല്‍ 5 മാസക്കാലമായി കടകള്‍ അടഞ്ഞു കിടക്കുകയാണ്.
ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ സീസണുകളിലെ കച്ചവടവും ഇല്ലാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികള്‍ നേരിടുന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നാകട്ടെ വ്യാപാര സമൂഹത്തിന് യാതൊരു സഹായവും ലഭ്യമാകുന്നുമില്ല. കോവിഡ് മാനദണ്ഡവും, നിയന്ത്രണവും പാലിച്ചു കൊണ്ട് തന്നെ വ്യാപാരം ചെയ്യാന്‍ ഉടമകള്‍ തയ്യാറാണ്. വാടകയും, കടകളിലിരിക്കുന്ന സാധനങ്ങളുടെ ഉപയോഗശൂന്യതയുമെല്ലാം വ്യാപാരികളെ ഏറെ ദുരിതത്തിലാക്കുന്നു.
ഈയൊരു സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

Keywords: Kerala, News, Mogral, Kumbala, Shops, Dhesheeya vadi demands to open shops in kumbala