കാസര്‍കോട്: (my.kasargodvartha.com 02.08.2020) കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യത്തോടു കൂടി നിര്‍മ്മിക്കുന്ന നാല് നില കെട്ടിടത്തിന്റെ പ്രവര്‍ത്തി പുരോഗമിക്കുന്നു. സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചത്.
ബില്‍ഡിംഗ് കെട്ടിടത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ വാഹന പാര്‍ക്കിംഗ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ ഓഫീസുകള്‍ക്കും സൗകര്യപ്രദമായ പ്രത്യേക സ്ഥലസൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ 140 ബ്ലോക്കിലും ഇല്ലാത്ത വിധം ഏറ്റവും ആധുനീക രീതിയിലുള്ള ഓഫീസ് സമുച്ചയമാണ് കാസര്‍കോട് ബ്ലോക്കിന് ഒരുങ്ങുന്നത്.
പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് സെപ്തംമ്പര്‍ ആദ്യ വാരം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു.

Keywords: News, Kerala, Construction of new building of Kasargod Block Panchayat is in progress