Join Whatsapp Group. Join now!

സേവ് കേരള സ്പീക് അപ്പിൻ്റെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹം നടത്തി

കെ പി സി സിയുടെ സേവ് കേരള സ്പീക് അപ്പിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ അഴിമതി
ചട്ടഞ്ചാൽ: (my.kasargodvartha.com 18.08.2020) കെ പി സി സിയുടെ സേവ് കേരള സ്പീക് അപ്പിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ അഴിമതി, പിൻവാതിൽ നിയമനം, സ്വജനപക്ഷപാതം, സ്വർണ്ണക്കള്ളക്കടത്ത്, കോവിഡ് പ്രതിരോധ വിഴ്ച എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ചെമ്മനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടഞ്ചാൽ കോൺഗ്രസ് ഓഫിസിൽ വെച്ചു സത്യാഗ്രഹം നടത്തി.


പരിപാടിയിൽ ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ക്യഷ്ണൻ ചട്ടഞ്ചാൽ, കെ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, സുകുമാരൻ ആലിങ്കാൽ, ഷാനവാസ് പാദൂർ, രാഘവൻ വലിയവിട്, ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി, എൻ ബാലചന്ദ്രൻ മാസ്റ്റർ, രാജൻ കെ പൊയിനാച്ചി, കൃഷ്ണൻ മുണ്ട്യക്കാൽ, ശകുന്തള കൃഷ്ണൻ, നിസാർ ടി പി, ഖാദർ മല്ലം, നസീർ കോപ് കോളിയടുക്കം, ഷെരീഫ് കുന്നാറ, ഫജാസ് ബന്താട് എന്നിവർ പങ്കെടുത്തു.


അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി സ്പീക്കപ് കേരള സമരം നടത്തി

കാസർകോട്: സേവ് കേരള, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി നടത്തുന്ന സ്പീക്കപ് കേരള സംഘടിപ്പിച്ചു.



സെക്രട്ടറി ആർ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജി നാരായണന്റെ അധ്യക്ഷത വഹിച്ചു. എ ഗോവിന്ദൻ, ആർ മോഹനൻ, വി ഉമേശൻ, വിശ്വൻ സംബന്ധിച്ചു.


Keywords: News, Kerala, Congress Satyagraha, Congress Committee held a satyagraha
 

Post a Comment