കാസർകോട്: (my.kasargodvartha.com 14.08.2020) ജില്ലയിൽ കോവിഡ് ആശുപത്രി അനുവദിച്ച ടാറ്റ ഗ്രൂപ്പിന് ബേക്കൽ സൈക്ലിംഗ് ക്ലബ് അംഗങ്ങൾ നന്ദി അറിയിച്ചു. എയിംസ് കാസർകോടിന് വേണം ആവശ്യവുമായി ബേക്കൽ സൈക്ലിംഗ് ക്ലബ് നടത്തുന്ന ജില്ലാ പ്രയാണത്തിന്റെ ഭാഗമായി ഹോസ്പിറ്റൽ പരിസരം സന്ദർശിച്ച ക്ലബ് അംഗങ്ങൾ 'താങ്ക് യു ടാറ്റ' എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു.
ചട്ടഞ്ചാലിൽ അഞ്ചേക്കർ ഭൂമിയിൽ 60 കോടി ചിലവിൽ നിർമിച്ച ഹോസ്പിറ്റലിന് 128 യൂണിറ്റുകൾ ഉണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുകയും കാസർകോട്ടെ ചികിത്സ പരിമിതികൾ ചർച്ചയാവുകയും ചെയ്ത ഘട്ടത്തിലാണ് ടാറ്റ ഗ്രൂപ്പ് കോവിഡ് ആശുപത്രി അനുവദിച്ചത്. 124 ദിവസം കൊണ്ടാണ് ഹോസ്പിറ്റൽ നിർമാണം അന്തിമ ഘട്ടത്തിലെത്തിയിട്ടുള്ളത്. നിർമാണം കഴിഞ്ഞാൽ ഹോസ്പിറ്റൽ കേരള സർക്കാരിന് കൈമാറും.

പിന്നീടുള്ള പരിപാലനവും സംവിധാനമൊരുക്കേണ്ട ഉത്തരവാദിത്വവും സർക്കാരിനാണ്. ആതുര മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസർകോട് ആശുപത്രി അനുവദിച്ചതിനും അത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചതിനും ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി ബേക്കൽ സൈക്ലിങ് ക്ലബ് അംഗങ്ങൾ നിർമാണ ചുമതലയുള്ള ടാറ്റയുടെ ഉദ്യോഗസ്ഥർക്കും കടപ്പാട് അറിയിച്ചു. കൃത്യമായ പരിപാലനം ഉണ്ടായാൽ 50 വർഷം വരെ ഉപയോഗിക്കാവുന്ന സംവിദാനം ആണിതെന്ന് ടാറ്റ അധികൃതർ അറിയിച്ചു.
Keywords: Kerala, News, Bekal cycling club, Covid 19, Tata hospital, Bekal Cycling Club thanks Tata for COVID Hospital