Join Whatsapp Group. Join now!

കോവിഡ് പോരാളികളെ അൽ ഐൻ കെ എം സി ആദരിച്ചു

ജില്ലാ പ്രസിഡണ്ട് ഖാലിദ് കുമ്പളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു Al-Ain KMCC felicitated COVID fighters
അൽ ഐൻ:  (my.kasargodvartha.com 29.08.2020) കോവിഡ് മഹാമാരി രൂക്ഷമായ കാലത്ത് അൽ ഐൻ മേഖലയിൽ  പ്രവാസികൾ ക്കിടയിഅൽ ശ്രദ്ധേയമായ സേവനം കാഴ്ച വെച്ച വിവിധ മേഖലകളിൽ  പെട്ടവരെ കാസർഗോഡ് ജില്ലാ കെ എം സി  പുരസ്കാരങ്ങൾ നൽകി ആദരിച്ചു.  ജില്ലാ പ്രസിഡണ്ട് ഖാലിദ് കുമ്പള യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ എം സി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീൻ  തങ്ങൾ  ഉത്ഘാടനം ചെയ്തു.

കോവിഡ് രൂക്ഷമായ കാലത്ത്   വിവിധ  തുറകളിൽ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ച  അഷ്‌റഫ് പള്ളിക്കണ്ടം, സമദ് പൂന്താനം, ഇഖ്ബാൽ  പരപ്പ  എന്നിവർക്കുള്ള ഉപഹാരങ്ങൾ   യഥാക്രമം ശിഹാബുദ്ദീൻ തങ്ങൾ, തസ്‌വീർ, ഖാലിദ് കുമ്പള, നാസർ വലിയപറമ്പ എന്നിവരും അൽ ഐൻ ആരോഗ്യ വകുപ്പിലെ  താഹിറ കല്ലുമാറുക്കൽ, മൻസൂർ വരമംഗലത്ത് എന്നിവർക്കുള്ള ഉപഹാരങ്ങൾ യഥാക്രമം അഷ്‌റഫ് പള്ളിക്കണ്ടം, വീരാൻ  കുട്ടി എന്നിവരും സമ്മാനിച്ചു.


യോഗത്തിൽ തസ്‌വീർ,ഷാഹി കെ പി, വീരാൻ  കുട്ടി , സലാം  മാസ്റ്റർ , മുത്തലിബ് കാടങ്കോട്, നൗഫൽ , മസൂദ് ഉറുമി, എൻ എൻ മുഹമ്മദ് മഖാം സകരിയ തളങ്കര, ഡോ അബ്ദുൽ ലത്തീഫ്,  മുഹമ്മദ് കൈതക്കാട്, അസീസ് ഉദുമ.,സാലിഹ് തുടങ്ങിയവർ സംസാരിച്ചു.
അഷ്‌റഫ് പള്ളിക്കണ്ടം, സമദ് പൂന്താനം, ലത്തീഫ് പരപ്പ, താഹിറ, മൻസൂർ  എന്നിവർ മറുപടി പ്രസംഗം നടത്തി.ജില്ലാ ജനറൽ  സെക്രട്ടറി നാസർ  വലിയപറമ്പ സ്വാഗതവും ശരീഖ് നന്ദിയും പറഞ്ഞു.

Keywords: Gulf, News, KMCC, Felicitation, COVID, Fighters, Doctors Al-Ain KMCC felicitated COVID fighters.

Post a Comment