Join Whatsapp Group. Join now!

ഭരണ ഘടന സംരക്ഷണം രാഷ്ട്ര സുരക്ഷയ്ക്ക് അനിവാര്യം: എസ് വൈ എസ്

ഭരണഘടനയാണ് സ്വാതന്ത്ര്യമെന്ന ശീര്‍ഷകത്തിലാണ് ഓണ്‍ലൈന്‍ സംഗമം നടത്തിയത് Administrative protection is essential for national security: SYS

കാസര്‍കോട്: (my.kasargodvartha.com 15.08.2020) രാജ്യത്തിന്റെ സ്വാതന്ത്ര്യ സംരക്ഷണത്തിന് ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തി കാണിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ഏറെ അനിവാര്യമാണന്ന് എസ്.വൈ.എസ് കാസര്‍കോട് ജില്ല കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ വെബിനാര്‍ അഭിപ്രായപ്പെട്ടു.


ഭരണഘടനയാണ് സ്വാതന്ത്ര്യമെന്ന ശീര്‍ഷകത്തിലാണ് ഓണ്‍ലൈന്‍ സംഗമം നടത്തിയത്. ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതരത്വം, ജനാധിപത്യം, സമത്വം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തെ ഏക ധ്രുവധാരയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനുമാണ് വെബിനാര്‍ സംഘടിപ്പിച്ചത്. 

വെബിനാറിന്റെ ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ ജനങ്ങളെ ഒന്നിപ്പിച്ച മൂല്യങ്ങളെയും മാനവിക ചിന്തകളെയുമാണ് നാമെപ്പോഴും ഊന്നിപ്പറയേണ്ടത്. നിരാശ ബോധവും അരക്ഷിതാവസ്ഥയും മുതലെടുക്കാനുള്ള ശ്രമങ്ങങ്ങളെ തിരിച്ചറിയണം.

 

അദ്ധേഹം പറഞ്ഞു പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കാതെ രാഷ്ട്രഷ്ട്ര സംരക്ഷണത്തിനായി ജനകീയ ബദലുകള്‍ ഉയര്‍ന്ന് വരണമെന്ന്   പ്രമുഖ പത്ര പ്രവര്‍ത്തകന്‍  മുസ്ഥഫ പി. എ റയ്ക്കല്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നതും വലിയ പ്രതിരോധമാണ്. സയ്യിദ് പി. എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി. എന്‍ ജഅഫര്‍, സി. എല്‍. ഹമീദ്, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രസംഗിച്ചു. ബശീര്‍ പുളിക്കൂര്‍ സ്വാഗതവും കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട നന്ദിയും പറഞ്ഞു



Keywords: News, Kerala, Kasaragod, SYS, Administrative protection is essential for national security: SYS
 

Post a Comment