Join Whatsapp Group. Join now!

കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു

തളങ്കര പള്ളിക്കാല്‍ സ്വദേശിയും അടക്കത്ത്ബയലില്‍ താമസക്കാരനുമായ ഉസ്മാന്‍ പള്ളികാല്‍ (46) നിര്യാതനായി News, Obituary, Gulf, Usman Pallikkal, Usman Pallikkal Passed Away
ദുബൈ: (my.kasargodvartha.com 05.07.2020) കാസർകോട് തളങ്കര പള്ളിക്കാല്‍ സ്വദേശിയും അട്ക്കത്ത്ബയലില്‍ താമസക്കാരനുമായ ഉസ്മാന്‍ പള്ളികാല്‍ (64) നിര്യാതനായി. അടക്കത്ത്ബയലിലെ അല്‍ബയാന്‍ റോഡ് ബൈത്തുല്‍ ഫലാഹിലാണ് ഈയിടെയായി താമസിക്കുന്നത്. ദുബൈയില്‍ ഗ്ലാസ് വ്യാപാരിയാണ് ഉസ്മാന്‍.



ഞായറാഴ്ച്ച രാവിലെ 8:30 ന് ചായ കുടിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുംവഴി മരണം സംഭവിച്ചു,. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതരായ അബ്ദുല്‍ ഖാദര്‍-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ ടി. മക്കള്‍: സഫ്വാന്‍ (ദുബൈ), ഫര്‍സാന, റിസ്വാന്‍.

സഹോദരങ്ങള്‍: ഷാഫി ദുബൈ, അബൂബക്കര്‍, ജമീല, സൈനബ. മരുമകന്‍: അബ്ദുല്‍ ഖാദര്‍ കല്ലട്ര. ഖബറടക്കം ദുബൈയിൽ നടക്കും.


Keywords:  News, Obituary, Gulf,  Usman Pallikkal, Usman Pallikkal Passed Away

Post a Comment