കാസര്‍കോട്: (my.kasargodvartha.com 04.07.2020) എസ് എസ് എല്‍ സിയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം ഉപഹാരം നല്‍കി. ബദിയഡുക്ക നവജീവന ഹൈസ്‌കൂളിലെ ഫാത്തിമത്ത് ഷഹ് മ, ജി എച്ച് എസ് പെരഡാല സ്‌കൂളിലെ ഐശ്വര്യ എന്നിവര്‍ക്കാണ് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കിയത്.
ഇവരുടെ വിജയം സ്‌കുളിനും നാടിനും അഭിമാനമാണന്ന് കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ അന്‍വര്‍ ഒസോണ്‍, ഹനീഫ് കാര്‍വാര്‍, അബ്ദുല്‍ ഗനി, ഷരീഫ് ബി, ഇബ്രാഹിം ആഗ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, SSLC Toppers felicitated by Nusrathul Islam Yuvajana Sangam