കാസര്‍കോട്: (my.kasargodvartha.com 08.07.2020) കോവിഡ് 19 ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസകള്‍ ഓണ്‍ലൈന്‍ വഴി നടക്കുന്നതിനാല്‍ മദ്‌റസ അധ്യാപകര്‍ക്ക് പൂര്‍ണമായ വേതനം നല്‍കാതിരിക്കുന്ന അവസ്ഥ മഹല്ല് തലത്തില്‍ സംജാതമാകരുതെന്നും അവരെ നിലനിര്‍ത്തുന്നതിനാവശ്യമായ കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംയുക്ത യോഗം മഹല്ലുകളോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ സാന്നിധ്യവും പഠനപ്രവര്‍ത്തനങ്ങളും
ഉറപ്പുവരുത്തുന്നതിനു വേണ്ടി മദ്‌റസ അധ്യാപകരും മാനേജ്‌മെന്റും കൂടുതല്‍ സജീവമാകണമെന്നും ശുഷ്‌കാന്തി കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വേതന വിഷയത്തില്‍ പ്രയാസപ്പെടുന്നവരുടെ വിവരങ്ങള്‍ റെയ്ഞ്ച് കമ്മിറ്റികള്‍ മുഖാന്തരം ശേഖരിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറുവാന്‍ നിര്‍ദേശം നല്‍കി. മാസ്തിക്കുണ്ട് കെ പി പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ മദ്രസ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡണ്ട് എം എസ് തങ്ങള്‍ മദനി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് തങ്ങള്‍ മാസ്തിക്കുണ്ട്, ട്രഷറര്‍ ഹാരിസ് ഹസനി തൃക്കരിപ്പൂര്‍, സെക്രട്ടറി ഹമീദ് ഫൈസി, ജില്ലാ മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Madrasa teachers, Salaries of madrassa teachers