Join Whatsapp Group. Join now!

പ്രൊഫസര്‍ സുരേന്ദ്രയെ ജിംഖാന മേല്‍പറമ്പ് ആദരിച്ചു

മൂന്ന് പതിറ്റാണ്ട് കാലം കര്‍ണാടകയിലെ എസ്.വി.എസ്. കോളേജില്‍ ധനശാസ്ത്ര അധ്യാപകനായി ജോലി ചെയ്ത ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുകയും Kerala, News, Professor Surendra honored by Gymkhana Melparamb
കാസര്‍കോട്: (my.kasargodvartha.com 09.07.2020) മൂന്ന് പതിറ്റാണ്ട് കാലം കര്‍ണാടകയിലെ എസ്.വി.എസ്. കോളേജില്‍  ധനശാസ്ത്ര അധ്യാപകനായി ജോലി ചെയ്ത ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുകയും രണ്ടു പതിറ്റാണ്ട് കാലമായി മേല്‍പ്പറമ്പിലുള്ള സ്വന്തം വീട്ടില്‍ അധികമാരും അറിയാതെ വിശ്രമജീവിതം നയിക്കുന്ന പ്രൊഫസര്‍ സുരേന്ദ്രയെ ജിംഖാന മേല്‍പറമ്പ് ആദരിച്ചു. കോവിഡ് സംബന്ധമായ സുരക്ഷ പാലിക്കേണ്ടതിനാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മേല്‍പറമ്പ് കട്ടക്കാല്‍ പ്രൊഫസറുടെ വീട്ടില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ കാസര്‍കോട് സാഹിത്യ വേദി വൈസ് പ്രസിഡണ്ട്  സി എല്‍ ഹമീദ് ഉപഹാരവും പൊന്നാടയും സമര്‍പ്പിച്ചു.

ധനശാസ്ത്രത്തില്‍ ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ചര്‍ച്ച ചെയ്യപ്പെട്ട പ്രബന്ധങ്ങള്‍ രചിച്ച പ്രൊഫ. സുരേന്ദ്ര മികച്ചൊരു ചിത്രകാരനും, നാടക അഭിനയത്തില്‍ മികവ് തെളിയിച്ച ഒരു നടനും കൂടിയാണ്. നമ്മുടെ കണ്‍മുന്‍പില്‍ ഇങ്ങനെ ഒരു ബഹുമുഖ പ്രതിഭ അറിയപ്പെടാതെ പോയത് അത്ഭുതം തന്നെ. സമീപ കാലത്ത് എഴുത്തുകാരനായ റാഫി പള്ളിപുറം പ്രൊഫ. സുരേന്ദ്രയെ കുറിച്ചു എഴുതിയ ലേഖനമാണ് അദ്ദേഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നതെന്ന് ജിംഖാന ഭാരവാഹികള്‍ പറഞ്ഞു.

ജിംഖാന മേല്‍പറമ്പ് വൈസ് പ്രസിഡണ്ട് നിസാര്‍ കൈനോത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഹസീബ് കൈനോത്ത്, ഹസന്‍ കുട്ടി, നാരായണന്‍, മൊയ്തീന്‍ കുഞ്ഞി, സലാം കൈനോത്ത്, ഫൈസല്‍ പള്ളിപ്പുറം, ഡോ.കമലാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു. ബഷീര്‍ മരവയല്‍  സ്വാഗതവും ഹനീഫ് മരവയല്‍ നന്ദിയും പറഞ്ഞു.



Keywords: Kerala, News, Professor Surendra honored by Gymkhana Melparamb
  < !- START disable copy paste -->   

Post a Comment