Join Whatsapp Group. Join now!

പള്ളിക്കര പഞ്ചായത്തില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി

ദിനംപ്രതി ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വരുന്ന ആളുകളുടെ എണ്ണം പള്ളിക്കര പഞ്ചായത്തില്‍ പെരുകുന്നു. 498 പേര്‍ നിലവില്‍ Kerala, News, No covid facility; UDF memorandum submitted to secretary
പള്ളിക്കര: (my.kasargodvartha.com 09.07.2020) ദിനംപ്രതി ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വരുന്ന ആളുകളുടെ എണ്ണം പള്ളിക്കര പഞ്ചായത്തില്‍ പെരുകുന്നു. 498 പേര്‍ നിലവില്‍ ഹോം ക്വാറന്റയിനിലും 57 പേര്‍ ക്യാമ്പിലും കഴിയുകയാണ്. 292 പേര്‍ ക്വാറന്റയിന്‍ പൂര്‍ത്തീകരിച്ച് വീട്ടില്‍ എത്തിയിരിക്കുകയാണ്. വീട്ടിലെത്തിയവരില്‍ പലരും ടെസ്റ്റ് ചെയ്യാതെയാണ് എത്തിയിരിക്കുന്നത്. പലര്‍ക്കും ചെറിയ ചെറിയ ലക്ഷണങ്ങള്‍ ഉണ്ട്. ഇത്രയും അധികം ക്വാറന്റൈനില്‍ കഴിയുന്ന ഒരു പഞ്ചായത്തില്‍ ദിനംപ്രതി 5 പേരെയാണ് മറ്റു പഞ്ചായത്തില്‍ പരിശോധിക്കാന്‍ കൊണ്ട് പോകുന്നത്. ഒരു ദിവസം പരമാവതി 30 പേരെങ്കിലും കോറന്റയിന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. ഇതില്‍ 25 പേരും ഒരു ടെസ്റ്റും ചെയ്യാതെ സ്വന്തം റിസ്‌ക്കില്‍ വീടുകളില്‍ എത്തുകയാണ് അതില്‍ പലര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ ഉണ്ടയിട്ടും അധികൃതര്‍ ചെവികൊള്ളുന്നില്ല. ടെസ്റ്റുകള്‍ നടത്താത്ത ഇത്തരം ആളുകള്‍ വീടുകളില്‍ നിറയുകയാണ്.

 രോഗവ്യാപനം കൊണ്ട് അപകടകരമാം വിധം സ്‌ഫോടകാത്മകമായ ഒരു അവസ്ഥയിലാണ് പളളിക്കര പഞ്ചായത്ത്. തൊട്ടടുത്ത് പഞ്ചായത്തുകളായ ഉദുമയിലും, പുല്ലൂര്‍-പെരിയയിലും, കാഞ്ഞങ്ങാട് മുന്‍സിപാലിറ്റിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. അതത് പഞ്ചായത്തക്കാര്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തില്‍ പെടുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സൗകര്യം ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതര്‍ മുന്നൊട്ടൊരുങ്ങാത്തതിലാണ് സെക്രട്ടറിക്ക് നേരെ പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കള്‍ എത്തിയത്. പള്ളിക്കരയില്‍ അനുയോജ്യമായ സൗകര്യം കണ്ടെത്തി അടിയന്തിരമായി പ്രശ്‌നം പരിഹരിക്കുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനാലാണ് നേതാക്കള്‍ പുറത്തിറങ്ങിയത്. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ഹനീഫ കുന്നില്‍, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, കെ.ഇ.എ ബക്കര്‍, സാജിദ് മൗവ്വല്‍, സത്യന്‍ പൂച്ചക്കാട്, എം.പി.എം.ഷാഫി, സിദ്ദീഖ് പളളിപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, No covid facility; UDF memorandum submitted to secretary

Post a Comment