Join Whatsapp Group. Join now!

റാങ്ക് ജേതാവ് മുര്‍ഷിദ സുല്‍ത്താനയ്ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി കണക്ടിംഗ് പട്‌ല

പട്‌ലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക ആതുരശുശ്രൂഷാ രംഗത്ത് Kerala, News, Felicitation, Patla, Murshidha felicitated by Connecting Patla. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പട്‌ല: (my.kasargodvartha.com 16.07.2020) പട്‌ലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക ആതുരശുശ്രൂഷാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കണക്ടിംഗ് പട്‌ല കണ്ണൂര്‍ യൂനിവേഴ്സ്റ്റി എം എ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയ മുര്‍ശിദ സുര്‍ത്താനയെ അനുമോദിച്ചു. 

Kerala, News, Felicitation, Patla, Murshudha felicitated by Connecting Patla.

മുര്‍ശിദയുടെ വസതിയിലെത്തിയ സി പിയുടെ പ്രതിനിധി സംഘം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മുര്‍ശിദയ്ക്ക് സമ്മാനിച്ചു. എച്ച് കെ അബ്ദുര്‍ റഹിമാന്‍, സി എച്ച് അബൂബക്കര്‍, കെ എം സഈദ്, എം എ മജീദ്, അസ്ലം പട്‌ല, എം ടി മുസ്ത്വഫ, കരീം കൊപ്പളം, അസ്ലം മാവിലെ എന്നിവരാണ് സി പിയെ പ്രതിനിധീകരിച്ച് മുര്‍ശിദിയുടെ വസതിയിലെത്തിയത്.

പട്‌ലയിലെ ആദ്യകാല വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന മര്‍ഹൂം പി എം അബ്ദുല്ല മൗലവിയുടെ പൗത്രിയും പട്‌ല സ്വദേശികളായ മുഹമ്മദ് ശാഫിയുടെയും ജമീലയുടെയും മകളുമാണ് റാങ്ക് ജേതാവായ മുര്‍ശിദ. യുവ കാര്‍ട്ടൂണിസ്റ്റും എഡ്യൂ കാരിയര്‍ ട്രൈനറുമായ മുജീബ് പട്‌ല സഹോദരനാണ്.

കാസര്‍കോട് ഗവ. കോളേജില്‍ തന്നെ സാമ്പത്തിക ശാസ്ത്രത്തില്‍ പി എച്ച് ഡി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മുര്‍ശിദ.

Keywords: Kerala, News, Felicitation, Patla, Murshidha felicitated by Connecting Patla.  

Post a Comment