Join Whatsapp Group. Join now!

മൊഗ്രാല്‍ തഖ് വ നഗറിലെ കെ മഹ് മൂദ് നിര്യാതനായി

മൊഗ്രാല്‍ തഖ്വ നഗറിലെ കെ മഹ് മൂദ് (84) നിര്യാതനായി. അജ്മീര്‍ ഉള്‍പ്പെടെയുള്ള ദര്‍ഗകളിലെ നിത്യസന്ദര്‍ശകനായിരുന്നു Kerala, News, Obituary, mogral thaqva nagar k mahmood passed away
മൊഗ്രാല്‍: (my.kasargodvartha.com 02.07.2020) മൊഗ്രാല്‍ തഖ്വ നഗറിലെ കെ മഹ് മൂദ് (84) നിര്യാതനായി. അജ്മീര്‍ ഉള്‍പ്പെടെയുള്ള ദര്‍ഗകളിലെ നിത്യസന്ദര്‍ശകനായിരുന്നു.  ചെറുപ്രായത്തില്‍തന്നെ അധ്വാനശീലം വളര്‍ത്തിയിരുന്ന മഹ് മൂദ് പഴയകാല പ്രവാസി കൂടിയായിരുന്നു. 1980 കാലഘട്ടത്തില്‍ ദുബൈ- റാസല്‍ഖൈമയില്‍ മിലട്ടറി ക്യാമ്പില്‍ ജോലി ചെയ്തിരുന്നു. സുന്നി മത ഭക്തനായിരുന്ന മഹ് മൂദ് രാജ്യത്തെ ഒട്ടുമിക്ക ദര്‍ഗകളിലെയും  നിത്യസന്ദര്‍ശകനായിരുന്നു.

യാത്രകള്‍ മഹ് മൂദ് ഏറെ ഇഷ്ട്ട വിനോദമാക്കിയിരുന്നു. പാക്കിസ്ഥാന്‍, ഇറാഖിലെ ബാഗ്ദാദ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തിയ മഹ് മൂദ് പിന്നീട് കല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. നാട്ടിലെത്തിയാല്‍ ഉത്സവ സീസണുകളില്‍ കളിപ്പാട്ട കച്ചവടത്തിലും ഏര്‍പ്പെട്ടിരുന്നു. ഒരു മാസമായി വാര്‍ധക്യസഹജമായ അസുഖം മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. രാവിലെയായിരുന്നു അന്ത്യം.

ഭാര്യ: ആഇശ. മക്കള്‍: മൊയ്തീന്‍ കുഞ്ഞി, റിയാസ്, സിദ്ദീഖ്, തംസീര്‍ (ദുബൈ). മരുമക്കള്‍: റസീന ചൗക്കി, ആഇശ പേരാല്‍, സഫ് വാന മൊഗ്രാല്‍ പുത്തൂര്‍. മൃതദേഹം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.


Keywords: Kerala, News, Obituary, mogral thaqva nagar k mahmood passed away

Post a Comment