Join Whatsapp Group. Join now!

കാർ യാത്രക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ജുമാ മസ്ജിദ് സെക്രട്ടറി മരണപ്പെട്ടു

കാർ യാത്രയ്ക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന പള്ളി സെക്രട്ടറി മരിച്ചു. മുണ്ട്യത്തടുക്ക പള്ളം Kerala, News, Obituary, Khaleel M M Passed Away. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മുണ്ട്യത്തടുക്ക: (my.kasargodvartha.com 05.07.2020) കാർ യാത്രയ്ക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന പള്ളി സെക്രട്ടറി മരണപ്പെട്ടു. മുണ്ട്യത്തടുക്ക പള്ളം ബദർ ജുമാ മസ്ജിദ് സെക്രട്ടറിയും മുണ്ട്യത്തടുക്ക എസ് എം എം യു പി സ്കൂൾ പി ടി എ പ്രസിഡന്റും ആയിരുന്ന ഖലീൽ എം എം (38) ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ ബന്ധുവിന്റെ കൂടെ യാത്ര ചെയ്യുന്നതിനിടെ പെട്ടന്നുണ്ടായ തല കറക്കം കാരണം കുഴഞ്ഞ് വീണതിനെത്തുടർന്ന്  കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. പരേതനായ യൂസഫ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. താഹിറയാണ് ഭാര്യ. മക്കൾ: ആയിഷത്ത് തസ്നിഹ, യൂസഫ്, നിസ്‌മ, നഫല, സഹോദരങ്ങൾ: അബ്‌ദുല്ല, അബ്‌ദുർ റഹ്മാൻ അബ്സാ, ഫാത്വിമ, സഫിയ, ബഷീർ.

നാടിന്റെ സമസ്ത മേഖലകളിലും നിറ സാന്നിധ്യമായി പ്രവർത്തിച്ചിരുന്ന ഖലീലിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

Keywords: Kerala, News, Obituary, Khaleel M M Passed Away.

Post a Comment